Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local News

Kannur

പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി:ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന രീ​തി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം

പ​യ്യാ​വൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ യാ​ത്രാ​പ​ദ്ധ​തി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന രീ​തി ഏ​റെ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി.

പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 60 വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​ൻ പു​രു​ഷ​ൻ​മാ​ർ​ക്കും സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ​ദ്ധ​തി​മൂ​ലം സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ണ്ഡ​പം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ​യ്സ​ൺ കാ​ച്ച​പ്പി​ള്ളി​ൽ, ബി​നു മ​ണ്ഡ​പം, ടോ​മി വ​ട​ക്കും​വീ​ട്ടി​ൽ, നോ​വി​ൻ​സ് ചെ​രി​പു​റം, ലി​ജു പാ​റ​യി​ൽ, ചാ​ക്കോ കാ​ര​ത്തു​രു​ത്തേ​ൽ, ജോ​സ​ഫ് ച​ക്കാ​നി​ക്കു​ന്നേ​ൽ, തു​ള​സീ​ധ​ര​ൻ നാ​യ​ർ, ത​ങ്ക​ച്ച​ൻ വെ​ട്ട​ത്ത്, ഏ​ബ്ര​ഹാം വെ​ട്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഓ​ണം സ​ഹ​ക​ര​ണ വി​പ​ണി തു​ട​ങ്ങി

നെ​ടി​യേ​ങ്ങ: ഓ​ണ​നാ​ളു​ക​ളി​ലെ വി​ല​ക്ക​യ​റ്റം ഒ​ഴി​വാ​ക്കി ജ​ന​ങ്ങ​ൾ​ക്ക് ന്യാ​യ​വി​ല​യി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി നെ​ടി​യേ​ങ്ങ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണം സ​ഹ​ക​ര​ണ​വി​പ​ണി ആ​രം​ഭി​ച്ചു.

നെ​ടി​യേ​ങ്ങ മ​ത്താ​യി​ക്കു​ന്നി​ലെ ഈ​ഴ​ക്കു​ന്നേ​ൽ ബി​ൽ​ഡിം​ഗി​ൽ ആ​രം​ഭി​ച്ച വി​പ​ണി ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന ആ​ദ്യ വി​ല്പ​ന നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​പി. റ​ഷീ​ദ് ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ൺ​ഗ്ര​സ് ശ്രീ​ക​ണ്ഠ​പു​രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫീ​ന വ​ർ​ഗീ​സ്, സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. കു​ഞ്ഞി​രാ​മ​ൻ, എ​ൻ. പ്ര​മോ​ദ്, ജാ​ൻ​സി കൊ​ല്ല​മ​ന, പി. ​നൂ​റു​ദ്ദീ​ൻ, എ​ൻ.​പി. സി​ദ്ദി​ഖ്, പി.​ഐ. മാ​ത്യു, ബാ​ങ്ക് സെ​ക്ര​ട്ട​റി ടി. ​ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ന​വ​ജ്യോ​തി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ചെ​റു​പു​ഴ: ന​വ​ജ്യോ​തി കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശാ​ൻ​ക​വ​ല തി​രു​ര​ക്ത ആ​ശ്ര​മം സൈ​ക്കോ സോ​ഷ്യ​ൽ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച പൊ​തി​ച്ചോ​റു​ക​ളു​ടെ വി​ത​ര​ണ​വും അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഓ​ണാ​ഘോ​ഷ​വും ന​ട​ന്നു.

കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. സി​ജോ​യ് പോ​ൾ സി​എ​സ്ടി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. സോ​മ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ക്ക​ളം ഒ​രു​ക്കു​ക​യും അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ഫാ. ​ബി​നോ​യ് വാ​ഴ​യി​ൽ, മാ​നേ​ജ​രും അ​ധ്യാ​പ​ക​നു​മാ​യ ഫാ. ​ജി​നേ​ഷ് സ്രാ​യി​ൽ എ​ന്നി​വ​ർ‌ നേ​തൃ​ത്വം ന​ൽ​കി.

District News

പാ​ച​ക മ​ത്സ​ര​വു​മാ​യി സ​ഹ​പാ​ഠി കൂ​ട്ടാ​യ്മ

പ​യ്യാ​വൂ​ർ: ശ്രീ​ക​ണ്ഠ​പു​രം ഹൈ​സ്കൂ​ളി​ലെ എ​സ്എ​സ്എ​ൽ​സി ബാ​ച്ച് സ​ഹ​പാ​ഠി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ഫ്രീ​ഡം ഗ്രൂ​പ്പ്-81' ന്‍റെ അ​ഞ്ചാം സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ​ക്കാ​യി പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. അ​ടി​ച്ചി​ക്കാ​മ​ല​യി​ലെ പി​ലാ​നാ​നി വി​ല്ല​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത ഹി​ന്ദു, ക്രി​സ്ത്യ​ൻ വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്.

ലീ​ലാ​വ​തി ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ത​യാ​റാ​ക്കി​യ പ​രി​പ്പ് പ്ര​ഥ​മ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. മോ​ളി ഫി​ലി​പ്പും ടീ​മം​ഗ​ങ്ങ​ളും ചേ​ർ​ന്നൊ​രു​ക്കി​യ ബീ​ഫ് ഫ്രൈ ​ര​ണ്ടാം സ്ഥാ​ന​വും അ​ൽ​ഫോ​ൻ​സ ഫ്രാ​ൻ​സി​സ് ത​യാ​റാ​ക്കി​യ മീ​ൻ​ക​റി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പി.​കെ. വി​ജ​യ​ൻ, സോ​ണി മാ​ത്യു, വി​ജി​നി ക​ണ്ണ​ൻ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​പി. വി​പി​ന​യും വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​ന്ധു​വും ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ ഇ​ബ്രാ​ഹിം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​ളി​ത​കു​മാ​രി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ. ​പ്രേ​മ​രാ​ജ​ൻ, ദാ​മോ​ദ​ര​ൻ, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​കെ. ര​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ ബെ​ന്നി ചാ​ക്കോ, ടി.​വി. രാ​മ​ച​ന്ദ്ര​ൻ, കെ. ​കു​ഞ്ഞ​പ്പ, ക​ണ്ണ​ൻ പ​രി​പ്പാ​യി, പി.​കെ. പു​രു​ഷോ​ത്ത​മ​ൻ, ശ​ശി​കു​മാ​ർ, കെ.​പി. ല​ക്ഷ്‌​മ​ണ​ൻ, സി.​വി. രാ​മ​കൃ​ഷ്ണ​ൻ, സി.​എം. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

District News

ക​രു​വ​ഞ്ചാ​ൽ വ്യാ​പാ​രോ​ത്സ​വ​ത്തി​ന് തു​ട​ക്കം

ക​രു​വ​ഞ്ചാ​ൽ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യും യൂ​ത്ത് വിം​ഗും സം​ഘ​ടി​പ്പി​ക്കു​ന്ന ക​രു​വ​ഞ്ചാ​ൽ വ്യാ​പാ​രോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. കെ​വി​വി​ഇ​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വ​സ്യ മേ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു‌. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പു​ത്ത​ൻ​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ മാ​ട്ടേ​ൽ, റോ​യി പു​ളി​ക്ക​ൽ, പി.​എ​സ്. അ​ബ്ദു​ൾ​മ​ജീ​ദ്, ജോ​ൺ തെ​ക്കേ​പ്പ​റ​മ്പി​ൽ, ജോ​ർ​ജ് പു​ല്ലാ​ട്ട്, എ​ൽ​സ​മ്മ ബേ​ബി, പ്ര​ശാ​ന്ത് ഇ​ട​പ്പ​റ​മ്പി​ൽ, രാ​ഹു​ൽ നാ​രാ​യ​ണ​ൻ, അ​ബ്ദു​ൾ​റ​ഷീ​ദ്, വി.​പി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൺ​വീ​ന​ർ പി.​എം. അ​ബ്‌​ദു​ൾ റ​ഷീ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ഡി​സം​ബ​ർ 31 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വ്യാ​പാ​രോ​ത്സ​വ​ത്തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണു ന​ൽ​കു​ന്ന​ത്. അ​ത്തം ഒ​ന്നു​മു​ത​ൽ 10 വ​രെ എ​ല്ലാ​ദി​വ​സ​വും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഓ​ണ​ക്കോ​ടി സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത് ഉ​ൾ​പ്പെ​ടെ ഓ​ണം ബം​പ​ർ സ​മ്മാ​ന​ങ്ങ​ളും ക്രി​സ്മ​സ് ബം​പ​ർ സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്.

എ​ല്ലാ​മാ​സ​വും 15 നും 30 ​നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഫ്രി​ഡ്‌​ജ്, വാ​ഷിം​ഗ് മെ​ഷീ​ൻ, എ​ൽ​ഇ​ഡി ടി​വി, മൊ​ബൈ​ൽ ഫോ​ൺ തു​ട​ങ്ങി​യ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ജ​നു​വ​രി അ​ഞ്ചി​നു ന​റു​ക്കെ​ടു​ക്കു​ന്ന ബം​പ​ർ സ​മ്മാ​നം സ്കൂ​ട്ട​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളു​ണ്ട്.

District News

ല​യ​ൺ​സ് ക്ല​ബ് ഓ​ണാ​ഘോ​ഷ​വും ആ​ദ​ര​വും

ഇ​രി​ട്ടി: ല​യ​ൺ​സ് ക്ല​ബ് ഇ​രി​ട്ടി ഓ​ണാ​ഘോ​ഷ​വും ആ​ദ​ര​വും ച​തി​രൂ​ർ 110 സ​ങ്കേ​ത​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ങ്കേ​ത​ത്തി​ലെ കു​ടും​ബ​ങ്ങ​ളും ഉ​പ​കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 40 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ളും പു​തു​വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ആ​റ​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​ന്തീ​നാ​ട്ട് ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ൺ​സ് ക്ല​ബ് ഇ​രി​ട്ടി പ്ര​സി​ഡ​ന്‍റ് വി.​ജി. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​സ്റ്റ് ഡി​സ്‌​ട്രി​ക്ട് ഗ​വ​ർ​ണ​ർ ല​യ​ൺ​സ് ഡെ​ന്നീ​സ് തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​റ​ളം പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ റെ​യ്ഹാ​ന​ത്ത് സു​ബി, പ​ഞ്ചാ​യ​ത്തം​ഗം ആ​ശ കാ​പ്പു​ങ്ക​ൽ, ല​യ​ൺ​സ് കാ​ബി​ന​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ബാ​ബു, ഒ. ​വി​ജേ​ഷ്, സി​ബി തോ​മ​സ്, എ.​എം. ബി​ജോ​യി, ലി​ബി​ൻ ജോ​സ്, സു​രേ​ഷ് ബാ​ബു, ജ​സ്റ്റി​ൻ ഏ​ബ്ര​ഹാം, സ​ങ്കേ​തം പ്ര​മോ​ട്ട​ർ ബി​നു, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ഉ​ഷ, സി​നി, മി​നി ഡെ​ന്നീ​സ്, ഊ​രു​മൂ​പ്പ​ൻ ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലെ മി​ക​ച്ച സേ​വ​ന​ത്തി​ന് റെ​യ്ഹാ​ന​ത്ത് സു​ബി​യെ വ​നി​താ പു​ര​സ്‌​കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സ​ങ്കേ​ത​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പാ​യ​സ വി​ത​ര​ണ​വും ന​ട​ത്തി.

District News

ഊ​ർ​ജ സം​ര​ക്ഷ​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

ഇ​രി​ട്ടി: എ​ട​ത്തൊ​ട്ടി ഡി ​പോ​ൾ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​വ് എ​ന​ർ​ജി, സേ​വ് ഫ്യൂ​ച്ച​ർ ഊ​ർ​ജ സം​ര​ക്ഷ​ണ പ്രോ​ഗ്രാം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​ക​ത്തി​ന് പ്രോ​ജ​ക്ട് കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ളി​ൽ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സ് സ​ന്ദ​ർ​ശ​നം ന​ട​ത്തി വൈ​ദു​തി ഉ​പ​ഭോ​ഗം എ​ങ്ങ​നെ കു​റ​യ്ക്കാം എ​ന്നെ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി.

വൈ​ദ്യു​തി ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ന്ത്രി സ​ണ്ണി ജോ​സ​ഫും യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​എ​സ്എ​സും പ​ദ്ധ​തി​ക്ക് പൂ​ർ​ണ പി​ന്തു​ണ​യാ​ണു ന​ൽ​കു​ന്ന​ത്.
പ​രി​പാ​ടി​യി​ൽ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് പൊ​ട്ട​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. പീ​റ്റ​ർ വ​ർ​ഗീ​സ്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ തോ​മ​സ് പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

പ്ര​മേ​യം രാ​ഷ്‌ട്രീ​യ പ്രേ​രി​ത​മെ​ന്ന് ആ​രോ​പ​ണം; പാ​യം പ​ഞ്ചാ​യ​ത്ത് യോ​ഗം യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു

ഇ​രി​ട്ടി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ചെ​ന്ന് പാ​യം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം രാ​ഷ്‌​ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

മു​ൻ സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണ് നി​ല​വി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. ടോം, ​ആ​ന്‍റോ പ​ടി​ഞ്ഞാ​റേ​ക്ക​ര, സു​ജ ച​ന്ദ്ര​ൻ, ജെ​മി​ല നാ​സ​ർ, ഹ​രി​ത, ഡെ​ന്നീ​സ് മാ​ണി എ​ന്നി​വ​ർ പ്ര​തി​ഷേ​ധി​ച്ച് യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി. മാ​ട​ത്തി​ൽ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ചു.

യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ മ​ട്ടി​ണി വി​ജ​യ​ൻ, ക​ൺ​വീ​ന​ർ ഡെ​ന്നീ​സ് മാ​ണി എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. വി. ​ബാ​ല​കൃ​ഷ്ണ​ൻ, പി.​സി. പോ​ക്ക​ർ, ഉ​ല​ഹ​ന്നാ​ൻ പേ​രേ​പ​റ​മ്പി​ൽ, മൂ​ര്യ​ൻ ര​വീ​ന്ദ്ര​ൻ, സി. ​യാ​ക്കൂ​ബ് , കെ. ​ബ​ഷീ​ർ, അ​ബ്ദു​ല്ല ഹാ​ജി, ബാ​ല​കൃ​ഷ്ണ​ൻ പൂ​വ​ക്ക​ര, ജാ​ൻ​സി, സു​ഹാ​സ്, പ്ര​കാ​ശ​ൻ, ഭാ​സ്ക​ര​ൻ, ടോ​മി, സു​ജേ​ഷ് വ​ട്ടി​യ​റ, റീ​ന കൃ​ഷ്ണ​ൻ, ബി​ജു ക​രു​മാ​ക്കി, ജി​ജോ അ​ട​വ​നാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

ഓ​ണക്കു​രു​ക്ക​ഴി​ക്കാ​ൻ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഇ​ന്ന് പൊ​ലിസി​റ​ങ്ങും

ക​ണ്ണൂ​ർ: ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​വ​ധി​ക്കാ​ല ഷോ​പ്പിം​ഗി​ന്‍റെ​യും ഭാ​ഗ​മാ​യി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​കാ​നി​ട​യു​ള്ള വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ ഇ​ന്നു മു​ത​ൽ പൊലിസ് രം​ഗ​ത്തി​റ​ങ്ങും. പൊ​തു​ജ​ന​ങ്ങ​ളും ബ​സ് ജീ​വ​ന​ക്കാ​രും ഓ​ട്ടോ/ ടാ​ക്സി​ക്കാ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മേ​യ​ർ പി. ​ഇ​ന്ദി​ര​യും അ​റി​യി​ച്ചു.

ക​ണ്ണൂ​ർ ന​ഗ​ര​പ​രി​ധി​യി​ലെ സ്ക്രാ​പ്പ് ക​ട​ക​ളി​ൽ പു​റ​ത്ത് സ്റ്റോ​ക്ക് ചെ​യ്തി​ട്ടു​ള്ള സ്ക്രാ​പ്പ് സാ​ധ​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ നീ​ക്കം ചെ​യ്യും. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഗ​താ​ഗ​ത​ത്തി​നും ത​ട​സ​മാ​യ രീ​തി​യി​ൽ വ​ർ​ക്ക് ഷോ​പ്പ് പ്ര​വ​ർ​ത്ത​ന​വും അ​നു​വ​ദി​ക്കി​ല്ല. ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഓ​ണം സീ​സ​ൺ ക​ഴി​യും വ​രെ ദ​യാ മെ​ഡി​ക്ക​ൽ​സ് ഗ്രൗ​ണ്ട്, മു​നി​സി​പ്പ​ൽ സ്കൂ​ൾ ഗ്രൗ​ണ്ട്, ക​ള​ക്ട​റേ​റ്റ് മൈ​താ​നം, നി​ക്‌​ഷാൻ ഇ​ല​ക്ട്രോ​ണി​ക്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗ്രൗ​ണ്ട് എ​ന്നി​വ പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ങ്ങ​ളാ​യി​രി​ക്കും.

പാ​മ്പ​ൻ മാ​ധ​വ​ൻ റോ​ഡി​ൽ ജൂ​ബി​ലി ഹാ​ളി​ന് മു​ൻ​വ​ശം മു​ത​ൽ മു​ന്നോ​ട്ടു​ള്ള വീ​തി കൂ​ടി​യ സ്ഥ​ല​ത്തെ ബ​സ്, ലോ​റി പാ​ർ​ക്കിം​ഗു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​സ്തു​ത സ്ഥ​ല​ത്ത് ഓ​ണം സീ​സ​ണി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം അ​നു​വ​ദി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

ജൂ​ബി​ലി ഹാ​ൾ സൈ​ഡ്, സ​ന്നി​ധാ​ൻ റോ​ഡ്, സൂ​ര്യ സി​ൽ​ക്സ്, രാ​മാ​ന​ന്ദ ഓ​യി​ൽ മി​ൽ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​സ് പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കി.
ഓ​ണം ക​ഴി​യും വ​രെ എ​സ്ബി​ഐ​യി​ൽ നി​ന്ന് പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലേ​ക്കും പാ​മ്പ​ൻ മാ​ധ​വ​ൻ റോ​ഡി​ലും വ​ൺ​സൈ​ഡ് പാ​ർ​ക്കിം​ഗ് മാ​ത്ര​മാ​യി​രി​ക്കും. എ​സ്ബി​ഐ ജം​ഗ്ഷ​നി​ൽ നി​ക്‌​ഷാ​ൻ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ഇ​ട റോ​ഡ് ഓ​ണം സീ​സ​ണി​ൽ വ​ൺ വേ ​ആ​യി​രി​ക്കും. പ​യ്യാ​മ്പ​ലം ബീ​ച്ച് റോ​ഡ് സൈ​ഡി​ലു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കും.

ഓ​ണം സീ​സ​ൺ ക​ഴി​യും വ​രെ പ്ലാ​സ ജം​ഗ്ഷ​ൻ മു​ത​ൽ റെ​യി​ൽ​വേ മു​ത്ത​പ്പ​ൻ ക്ഷേ​ത്രം മു​ൻ​വ​ശം വ​ഴി താ​വ​ക്ക​ര ബ​സ്‌​സ്റ്റാ​ൻ​ഡ് എ​ൻ​ട്രി വ​രെ വ​ൺ​വേ ആ​ക്കു​ന്ന​തി​നും, താ​വ​ക്ക​ര​യി​ൽ നി​ന്നു പ്ലാ​സ​യി​ലേ​യ്ക്കു​ള്ള വ​ഴി നോ ​എ​ൻ​ട്രി ആ​ക്കി പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് റോ​ഡ് വ​ഴി എ​സ്ബി​ഐ ജം​ഗ്ഷ​ൻ വ​ഴി ഗ​താ​ഗ​തം ക്ര​മീ​ക​രി​ക്കും.

District News

ഭ​ര​ണ വി​രു​ദ്ധ വി​കാ​രം കു​റ​ഞ്ഞ തോ​തി​ൽ പ്ര​തി​ഫ​ലി​ച്ച​ത് കേ​ര​ളാ കോ​ൺ​ഗ്ര​സ്-എ​മ്മി​ന് മാ​ത്രം: ജോ​സ് കെ. ​മാ​ണി

ഇ​രി​ട്ടി: പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫി​നെ പു​റ​ത്താ​ക്കി​യ​ത് ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മാ​ണെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. എ​ൽ​ഡിഎ​ഫി​ലെ മ​റ്റ് ഘ​ട​ക​ക്ഷി​ക​ളെ​ല്ലാം പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും 20,000 മു​ത​ൽ 30,000വ​രെ വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​ത് ശ​രാ​ശ​രി 8000 വോ​ട്ടു​ക​ൾ​ക്ക് താ​ഴെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​രി​ട്ടി കു​ന്നോ​ത്ത് ന​ട​ന്ന പാ​ർ​ട്ടി ജി​ല്ലാ ഏ​ക​ദി​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് ആ​ണോ എ​ൽ​ഡി​എ​ഫ് ആ​ണോ എ​ന്ന ചോ​യി​സി​ന് മു​ന്നി​ൽ ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി നൊ​പ്പം നി​ന്നു. ഒ​രി​ക്ക​ലും ജ​യി​ക്കി​ല്ലെ​ന്ന് സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ളി​ൽ പ​റ​ഞ്ഞ പ​ല യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളും ജ​യി​ച്ചു​ക​യ​റി. അ​പ്പോ​ഴും ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞ തോ​തി​ൽ പ്ര​തി​ഫ​ലി​ച്ച​ത് എ​ൽ​ഡി​എ​ഫി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് -എ​മ്മി​ന് മാ​ത്ര​മാ​ണെ​ന്ന് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു.
30 സീ​റ്റ് കി​ട്ടി​യാ​ൽ ഞ​ങ്ങ​ൾ കേ​ര​ളം ഭ​രി​ക്കു​മെ​ന്ന പ​റ​ഞ്ഞ ബി​ജെ​പി​യാ​ണ് ഇ​പ്പോ​ൾ മൂ​ന്ന് സീ​റ്റു​മാ​യി യു​ഡി​എ​ഫ് ഭ​ര​ണ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ൾ എ​തി​ർ​ത്ത​തെ​ല്ലാം അ​വേ​ശ​ത്തോ​ടെ വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​യി​സ് പു​ത്ത​ൻ​പു​ര, മാ​ത്യു കു​ന്ന​പ്പ​ള്ളി, സ​ജി കു​റ്റി​യാ​നി​മ​റ്റം, ജോ​സ് ചെ​മ്പേ​രി, ജോ​ബി​ച്ച​ൻ മൈ​ലാ​ടൂ​ർ, കെ.​ടി. സു​രേ​ഷ് കു​മാ​ർ, വി​പി​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ സം​ഘ​ട​നാ ച​ർ​ച്ച​യും മ​ണ്ഡ​ലം, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗ​വും ന​ട​ന്നു. പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും വി​വി​ധ ത​ല​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തും സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ന്നു.

കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്- എം, ​കേ​ര​ള വ​നി​താ കോ​ൺ​ഗ്ര​സ്- എം, ​ക​ർ​ഷ​ക യൂ​ണി​യ​ൻ- എം, ​കെ​എ​സ്‌​സി-​എം, കെ​ടി​യു​സി- എം, ​ദ​ളി​ത് ഫ്ര​ണ്ട്- എം ​എ​ന്നീ പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ജി​ല്ലാ, നി​യോ​ജ​ക മ​ണ്ഡ​ലം, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ത്യേ​ക സം​ഘ​ട​നാ ച​ർ​ച്ച​ക​ളും ന​ട​ന്നു. ജി​ല്ല​യി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും താ​ഴെ​ത്ത​ട്ടി​ൽ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ക്യാ​മ്പി​ൽ ഉ​യ​ർ​ന്നു.

District News

സ​ഹ​ക​ര​ണ സ​മാ​ശ്വാ​സ വി​ത​ര​ണം

ക​ണ്ണൂ​ർ‌: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ വ​കു​പ്പ് കേ​ര​ള സം​സ്ഥാ​ന സ​ഹ​ക​ര​ണ അം​ഗ സ​മാ​ശ്വാ​സ വി​ത​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​ാത​ല ഉ​ദ്ഘാ​ട​ന​വും ധ​ന​സ​ഹാ​യ വി​ത​ര​ണ​വും ടി.​ഒ.​മോ​ഹ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ (ജ​ന​റ​ൽ) പി.​ജെ.​ ജോ​യി​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ഡി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​വി. ബി​ന്ദു​മോ​ൾ, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ എ.​പി.​ഗം​ഗാ​ധ​ര​ൻ, സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​ രാ​ജീ​വ​ൻ, എം.​കെ.​ പ്ര​ദീ​പ് കു​മാ​ർ, സി.​വി.​ ശ​ശീ​ന്ദ്ര​ൻ, ടി. ​അ​നി​ൽ, നാ​റാ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ര​ജി​ത്ത് നാ​റാ​ത്ത്, അ​സി. ര​ജി​സ്ട്രാ​ർ പി.​ സു​ഭാ​ഷ്, അ​സി. ര​ജി​സ്ട്രാ​ർ(​പ്ലാ​നിം​ഗ്) കെ.​വി. ജ​യേ​ഷ്, പി.​വി.​ ഗ​ണേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

22 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പി​ടി​കി​ട്ടാ​പ്പു​ള്ളി അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: കൊ​ല​പാ​ത​ക​വും വ​ധ​ശ്ര​മ​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി 22 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി​യെ ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ബം​ഗ​ളൂ​രു​വി​ൽനി​ന്ന് സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ താ​വ​ക്ക​ര വ​ലി​യ​വ​ള​പ്പ് കാ​വി​ന​ടു​ത്ത് താ​മ​സി​ച്ചി​രു​ന്ന രാ​ഗേ​ഷ് (49) ആ​ണ് പി​ടി​യി​ലാ​യ​ത്. 2001-ൽ ​ക​ണ്ണൂ​ർ ത​ളാ​പ്പി​ൽ ന​ട​ന്ന കൊ​മ്പ്ര പ്ര​ദീ​പ​ൻ വ​ധ​ക്കേ​സ്, 2004ൽ ​ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ന്ന സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ര​വീ​ന്ദ്ര​ന്‍റെ കൊ​ല​പാ​ത​കം, 2001ൽ ​താ​വ​ക്ക​ര​യി​ൽ യോ​ഗാ​ന​ന്ദ​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സ് എ​ന്നി​വ​യി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ്. ക​ണ്ണൂ​ർ ടൗ​ൺ പൊ​ലി​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു.
ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മിഷ​ണ​ർ വി​ജ​യ ഭ​ര​ത് റെ​ഡ്ഢി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ​സി​പി വി.​വി. മ​നോ​ജി​ന്‍റെ​യും ക​ണ്ണൂ​ർ എ​സി​പി എം.​പി. ആ​സാ​ദി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക​സം​ഘം മാ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വിലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു ത​ർ​ബ​ന​ഹ​ള്ളി കേ​ന്ദ്രീ​ക​രി​ച്ച് ഒ​രാ​ഴ്ച​യോ​ളം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് രാ​ഗേ​ഷ് താ​മ​സി​ച്ചി​രു​ന്ന വീ​ട് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വീ​ട് വ​ള​ഞ്ഞ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വ​ള​ർ​ത്തു​നാ​യ​യെ ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി.
നാ​ട്ടി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ നേ​ര​ത്തെ ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. പ​ഴ​യ സു​ഹൃ​ത്തി​ൽ​നി​ന്ന് അ​വ്യ​ക്ത​മാ​യ ഫോ​ട്ടോ ല​ഭി​ച്ച​തും അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി​ത്തി​രി​വാ​യി. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഫോ​ട്ടോ കൂ​ടു​ത​ൽ വ്യ​ക്ത​ത​യോ​ടെ പൊ​ലി​സ് ത​യാ​റാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് എ​ത്തി​ച്ച​ത്. സി​റ്റി പൊ​ലീ​സ് ക​മ്മി​ഷ​ണ​റു​ടെ പ്ര​ത്യേ​ക സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ വി​നോ​ദ്, എ​എ​സ്ഐ​മാ​രാ​യ ഷാ​ജി, രാ​ജീ​വ​ൻ, സ്നേ​ഹേ​ഷ് ,സ​ജി​ത്ത്, സി​പി​ഒ​മാ​രാ​യ നാ​സ​ർ, അ​നു​പ്, ഷം​സീ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

വീ​ട്ടി​ലെ ഫോ​ട്ടോ​ക​ളു​മാ​യി മു​ങ്ങി; ഒ​ടു​വി​ൽ ആ ഫോ​ട്ടോ​യി​ൽ കു​ടു​ങ്ങി

ക​ണ്ണൂ​ർ: വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഫോ​ട്ടോ​ക​ളെ​ല്ലാം എ​ടു​ത്താ​ണ് രാ​ഗേ​ഷ് ഒ​ളി​വി​ൽ പോ​യ​ത്. ഇ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച വീ​ട്ടു​കാ​രോ​ട് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ വേ​ണ്ടി അ​യ​ച്ചു​കൊ​ടു​ക്കാ​നാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യ രാ​ഗേ​ഷി​നെ തേ​ടി പൊ​ലി​സ് പ​ല​ത​വ​ണ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കേ​സി​ലേ​ക്ക് ആ​വ​ശ്യ​മാ​യ തെ​ളി​വോ ഫോ​ട്ടോ​യോ ഒ​ന്നും കി​ട്ടി​യി​ല്ല. അ​തി​നി​ടെ​യാ​ണ് രാ​ഗേ​ഷി​ന്‍റെ പ​ഴ​യൊ​രു സു​ഹൃ​ത്തി​ൽ​നി​ന്ന് കി​ട്ടി​യ ഫോ​ട്ടോ പൊ​ലി​സി​ന് പി​ടി​വ​ള്ളി​യാ​യ​ത്. പ്ര​ഫ​ഷ​ണ​ലു​ക​ളെ ഉ​പ​യോ​ഗി​ച്ച് ഫോ​ട്ടോ​യി​ൽ കാ​ല​ത്തി​ന് അ​നു​സ​രി​ച്ച് മാ​റ്റം വ​രു​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണം ഒ​ടു​വി​ൽ പ്ര​തി​യി​ലേ​ക്ക് എ​ത്തി.

ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ന​ടു​ത്ത് ഒ​രു മ​ല​യാ​ളി ന​ട​ത്തു​ന്ന കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ന്ന് നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ചു. ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് കാ​റ്റ​റിം​ഗ് ന​ട​ത്തു​ന്ന മ​ല​യാ​ളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി പി​ന്നീ​ട് അ​ന്വേ​ഷ​ണം. അ​ങ്ങ​നെ​യാ​ണ് ത​ർ​ബ​ന​ഹ​ള്ളി​യി​ൽ മ​റ്റൊ​രു പേ​രി​ൽ താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​ത്. ‘സാ​ബു’ എ​ന്ന പേ​രി​ലാ​ണ് അ​വി​ടെ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച് ഏ​ക​ദേ​ശം 20 വ​ർ​ഷ​മാ​യി കു​ടും​ബ​സ​മേ​തം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

കാ​റ്റ​റിം​ഗ് ജോ​ലി ക​ഴി​ഞ്ഞാ​ൽ അ​ധി​ക​സ​മ​യ​വും വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ന്ന​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്ക് ഇ​യാ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളി​ല്ലാ​യി​രു​ന്നു. ടൂ​വി​ല​റി​ന്‍റെ ന​മ്പ​ർ സം​ഘ​ടി​പ്പി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ത് രാ​ഗേ​ഷ് എ​ന്ന പേ​രി​ലാ​ണെ​ന്ന് മ​ന​സി​ലാ​യി. ആ​ർ​സി വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു ഫോ​ൺ ന​മ്പ​ർ കി​ട്ടി. അ​തും രാ​ഗേ​ഷ് എ​ന്ന് പേ​രി​ലാ​യി​രു​ന്നു. അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ എ​ടു​ത്ത​പ്പോ​ൾ ഫോ​ട്ടോ​യും കി​ട്ടി. ഫോ​ട്ടോ ബ​ന്ധു​ക്ക​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കാ​ണി​ച്ച​പ്പോ​ൾ അ​വ​ർ രാ​ഗേ​ഷി​നെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു.

District News

വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം: ക്രൈം​ബ്രാ​ഞ്ച് അ​നേ്വഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം

ത​ല​ശേ​രി: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി വീ​ടി​നു​ള്ളി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം. സി​നി​മ നി​ർ​മാ​താ​വ് ലി​ബ​ർ​ട്ടി ബ​ഷീ​റി​ന്‍റെ പേ​ര​ക്കു​ട്ടി ചി​റ​ക്ക​ര മാ​ഹി​ന​ലി സാ​ഹി​ബ് റോ​ഡി​ലെ ശ​ബാ​ന മ​ൻ​സി​ലി​ൽ റൈ​ഹാ​ൻ ബി​ൻ അ​മീ​ർ (15) മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ അ​മ്മ പി. ​ഹാ​ഫി​യ​ബി ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​നാ​ണ് റൈ​ഹാ​നെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ണ്ണൂ​ർ ജെം ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു റൈ​ഹാ​ൻ ബി​ൻ അ​മീ​ർ. പ​രീ​ക്ഷ​യ്ക്ക് മാ​ർ​ക്ക് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ പ്ര​ധാ​ന അ​ധ്യാ​പി​ക റൈ​ഹാ​നെ മ​റ്റു കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് മാ​ന​സി​ക​രോ​ഗി എ​ന്നു വി​ളി​ച്ച് അ​പ​മാ​നി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു​വെ​ന്നും ഈ ​വി​ഷ​മ​ത്തി​ലാ​ണ് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. ഇ​തു​സം​ബ​ന്ധി​ച്ച് ക്ലാ​സി​ലെ കു​ട്ടി​ക​ൾ ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കു​ടും​ബം പു​റ​ത്തു​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ, സം​ഭ​വം ന​ട​ന്ന് ര​ണ്ടാ​ഴ്ച പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ്‌​കൂ​ൾ മാ​നേ​ജ്മെ​ന്‍റ് അ​തി​സ​മ്പ​ന്ന​രാ​യ​തി​നാ​ൽ ലോ​ക്ക​ൽ പൊ​ലി​സി​ന്‍റെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് പ​രി​മി​തി​യു​ള്ള​താ​യും കു​ടും​ബം പ​റ​യു​ന്നു. റൈ​ഹാ​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ അ​ന്വേ​ഷ​ണം പ്ര​ത്യേ​ക പൊ​ലി​സ് സം​ഘ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്നാ​ണ് ഹാ​ഫി​യ​ബി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക, ക്ലാ​സ് ടീ​ച്ച​ർ, കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രി​ൽ​നി​ന്ന് പൊ​ലി​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ർ​ക്ക് കു​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച് കു​ട്ടി​യോ​ട് സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും ജ​യി​ക്ക​ണ​മെ​ങ്കി​ൽ അ​ദ്ഭു​തം സം​ഭ​വി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന​താ​യും പ്രി​ൻ​സി​പ്പ​ൽ പൊ​ലി​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. കു​ട്ടി​യെ മ​നഃ​പൂ​ർ​വം വേ​ദ​നി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്നും സാ​ധാ​ര​ണ കു​ട്ടി​ക​ളോ​ട് സം​സാ​രി​ക്കു​ന്ന പോ​ലെ മാ​ത്ര​മേ സം​സാ​രി​ച്ചി​ട്ടു​ള്ളൂ​വെ​ന്നു​മാ​ണ് പ്ര​ധാ​ന​ധ്യാ​പി​ക​യു​ടെ നി​ല​പാ​ട്.

District News

വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ത്തി​ലെ വെ​ട്ടി​പ്പ്:സം​ഘം മു​ൻ പ്ര​സി​ഡ​ന്‍റി​നെ പൊലിസ് ചോ​ദ്യം ചെ​യ്തു

ത​ല​ശേ​രി: കോ​ടി​ക​ളു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി വെ​ൽ-​ഫേ​ർ സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ളെ പൊ​ലി​സ് ചോ​ദ്യം ചെ​യ്തു. സൊ​സൈ​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് വീ​ന​സ് ര​വീ​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ സാ​ക്കി​ർ, ഇ​സ്മ​യി​ൽ എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്ത​ത്. നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന ചോ​ദ്യം ചെ​യ്യ​ലി​ൽ വി​ല​പ്പെ​ട്ട ചി​ല വി​വ​ര​ങ്ങ​ൾ പൊ​ലി​സി​ന് ല​ഭി​ച്ച​താ​യാ​ണ് അ​റി​യു​ന്ന​ത്.

ത​ട്ടി​പ്പു കേ​സി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻഡിൽ ക​ഴി​യു​ന്ന സം​ഘം സെ​ക്ര​ട്ട​റി പി​ണ​റാ​യി പ​ട​ന്ന​ക്ക​ര കു​ന്നോ​ത്തെ സു​ജാ​ല​യ​ത്തി​ൽ കെ.​സി. ജ്യോ​ജീ​ഷി​നെ ഇ​ന്ന് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഇ​യാ​ൾ സ്വ​കാ​ര്യ ബാ​ങ്കി​ൽ അ​ര കോ​ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ണ​യംവച്ച​താ​യി പൊ​ലി​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

പ​ണ​യ പ​ണ്ട​മെ​ടു​ക്കാ​ൻ അ​നു​മ​തി​യി​ല്ലാ​ത്ത സം​ഘ​ത്തി​ലെ സെ​ക്ര​ട്ട​റി​യാ​യ ജ്യോ​ജീ​ഷ് വ​ള​രെ ആ​സൂ​ത്രി​ത്ര​മാ​യാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ നി​ക്ഷേ​പ​ക​രി​ൽനി​ന്നും സ്വീ​ക​രി​ച്ചി​രു​ന്ന​ത്.

ജ്യോ​ജി​ഷി​ന് ആ​റു ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ക​ൾ ഉ​ള്ള​താ​യും പൊ​ലി​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. നി​ല​വി​ൽ ഒ​മ്പ​ത് പ​രാ​തി​ക​ളി​ലാ​ണ് പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​ത്.

District News

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ വീ​ടി​ന്‍റെ അ​ടി​യി​ൽ ഗ​ർ​ത്ത​വും ഗു​ഹ​യും; നി​സ​ഹാ​യ​രാ​യി സ​ദ​നും കു​ടും​ബ​വും

ബ​ന്ത​ടു​ക്ക: ടൈ​ൽ​സ് പ​ണി​ക്കാ​ര​നാ​യ ആ​ന​ക്ക​ല്ല് ഒ​റ്റ​മാ​വു​ങ്ക​ലി​ലെ കെ. ​സ​ദ​ൻ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് കു​ടും​ബ​സ്വ​ത്താ​യി കി​ട്ടി​യ സ്ഥ​ല​ത്ത് ഒ​രു ഒ​റ്റ​നി​ല വീ​ടി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഓ​ണ​ത്തി​നു പി​ന്നാ​ലെ ഈ ​മാ​സം 28ന് ​ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​ണ്.

അ​വ​സാ​ന​ഘ​ട്ട പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്നാ​ഴ്ച മു​മ്പ് വീ​ടി​നു പി​ന്നി​ൽ ശു​ചി​മു​റി​യു​ടെ സെ​പ്റ്റി​ക് ടാ​ങ്ക് നി​ർ​മി​ക്കാ​നാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ക്കു​മ്പോ​ഴാ​ണ് സ​മീ​പ​ത്ത് മ​ണ്ണു താ​ഴ്ന്ന് ചെ​റി​യൊ​രു ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​താ​യി ക​ണ്ട​ത്. അ​ത് ഉ​ട​ൻ​ത​ന്നെ മ​ണ്ണി​ട്ടു മൂ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ൽ മ​ഴ പെ​യ്ത​പ്പോ​ൾ ഈ ​മ​ണ്ണ് താ​ഴ്ന്ന് വീ​ണ്ടും ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. കാ​ണെ​ക്കാ​ണെ ഗ​ർ​ത്ത​ത്തി​ന് വീ​തി​യും ഉ​യ​ര​വും വ​ർ​ധി​ച്ചു. വ​ലി​യ അ​ള​വി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ടി​ന്‍റെ അ​ടി​യി​ലൂ​ടെ വ​ലി​യൊ​രു ഗു​ഹ തെ​ളി​ഞ്ഞു​വ​ന്നു. അ​തി​ലൂ​ടെ വെ​ള്ള​മൊ​ഴു​കു​ന്നു​ണ്ടെ​ന്നും 150 മീ​റ്റ​ർ അ​ക​ലെ തോ​ട്ട​ത്തി​ലു​ള്ള കു​ള​ത്തി​ലേ​ക്ക് ഉ​റ​വ​യാ​യി പ​തി​ക്കു​ക​യാ​ണെ​ന്നും ക​ണ്ടെ​ത്തി.

വ​ട​ക്കു​ഭാ​ഗ​ത്തേ​ക്ക് ച​രി​വു​ള്ള കു​ന്നി​ൻ​പ്ര​ദേ​ശ​ത്താ​ണ് വീ​ട് നി​ർ​മി​ച്ച​ത്. ച​രി​വു​ള്ള അ​തേ ദി​ശ​യി​ലാ​ണ് വീ​ടി​ന്‍റെ അ​ടി​യി​ലൂ​ടെ വെ​ള്ള​മൊ​ഴു​കു​ന്ന​ത്.
കാ​സ​ർ​ഗോ​ഡ് മേ​ഖ​ല​യി​ലെ ജ​ല​സ്രോ​ത​്സു​ക​ളാ​യ സു​ര​ങ്ക​ക​ളു​ടെ മാ​തൃ​ക​യി​ലു​ള്ള ഈ ​ഗു​ഹ​യും നീ​രൊ​ഴു​ക്കും നേ​ര​ത്തേ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​താ​യും അ​ത​റി​യാ​തെ​യാ​ണ് അ​തി​നു മു​ക​ളി​ൽ വീ​ടു നി​ർ​മി​ച്ച​തെ​ന്നു​മാ​ണ് മ​ന​സി​ലാ​യ​ത്.
സെ​പ്റ്റി​ക് ടാ​ങ്ക് കു​ഴി​ക്കു​മ്പോ​ൾ ഗു​ഹ​യു​ടെ മു​ഖം തു​റ​ന്ന​തോ​ടെ വ​ലി​യ അ​ള​വി​ൽ മ​ണ്ണി​ടി​ഞ്ഞ് വി​സ്താ​രം വ​ർ​ധി​ക്കു​ന്ന നി​ല​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ക​ന​ത്ത മ​ഴ​യും ഇ​തി​നു കാ​ര​ണ​മാ​യി. കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്തു​നി​ന്ന് ഇ​റ​ങ്ങി​നോ​ക്കു​മ്പോ​ൾ മൂ​ന്ന് ആ​ളി​ന്‍റെ പൊ​ക്ക​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഗു​ഹ​യു​ള്ള​ത്. ഇ​നി ഈ ​വീ​ട്ടി​ൽ ഒ​രു​ദി​വ​സം പോ​ലും മ​ന​സ​മാ​ധാ​ന​മാ​യി ഉ​റ​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ ഇ​പ്പോ​ൾ സ​ദ​നും കു​ടും​ബ​ത്തി​നു​മി​ല്ല.

വീ​ണ്ടും മ​ഴ ക​ന​ത്താ​ൽ ഗു​ഹ​യി​ലേ​ക്ക് കൂ​ടു​ത​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ടു​ത​ന്നെ നി​ലം​പ​തി​ക്കു​ന്ന​ത് കാ​ണേ​ണ്ടി​വ​രു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണു​ള്ള​ത്. വി​ല്ലേ​ജി​ൽനി​ന്നും പ​ഞ്ചാ​യ​ത്തി​ൽനി​ന്നു​മൊ​ക്കെ ആ​ളു​ക​ൾ വ​ന്നു​നോ​ക്കി​യെ​ങ്കി​ലും എ​ല്ലാ​വ​രും നി​സ​ഹാ​യ​ത​യാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

കൂ​ലി​പ്പ​ണി​യെ​ടു​ത്ത് കി​ട്ടു​ന്ന​തി​ൽ​നി​ന്ന് മി​ച്ചം​വ​ച്ച തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് 1350 ച​തു​ര​ശ്ര അ​ടി മാ​ത്രം വി​സ്താ​ര​മു​ള്ള ഈ ​ഒ​റ്റ​നി​ല കോ​ൺ​ക്രീ​റ്റ് വീ​ട് നി​ർ​മി​ച്ച​ത്. ചെ​ല​വ് ചു​രു​ക്കു​ന്ന​തി​നാ​യി നി​ർ​മാ​ര​വൃ​ത്തി​ക​ളു​ടെ ന​ല്ലൊ​രു ഭാ​ഗം സ​ദ​ൻ സ്വ​ന്ത​മാ​യി ചെ​യ്യു​ക​യാ​യി​രു​ന്നു.​നാ​ളി​തു​വ​രെ​യു​ള്ള സ​മ്പാ​ദ്യം മു​ഴു​വ​നും എ​ണ്ണി​പ്പെ​റു​ക്കി ചെ​ല​വ​ഴി​ച്ച് തീ​ർ​ന്നു. ഇ​നി വീ​ണ്ടും മ​റ്റൊ​രി​ട​ത്ത് ഈ ​അ​ധ്വാ​ന​മെ​ല്ലാം ആ​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം പോ​ലു​മി​ല്ലാ​ത്ത നി​ല​യാ​ണ്.

അ​മ്മ നാ​രാ​യ​ണി​യും ഭാ​ര്യ ര​മ്യ​യും മ​ക്ക​ളാ​യ ആ​ദി​ൽ​ദേ​വും ആ​ദി​ല​ക്ഷ്മി​യും അ​ട​ങ്ങു​ന്ന​താ​ണ് സ​ദ​ന്‍റെ കു​ടും​ബം. ഇ​നി എ​ന്തു​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന നി​രാ​ശ​യും ആ​ശ​ങ്ക​യും അ​വ​രും പ​ങ്കു​വ​യ്ക്കു​ന്നു. സ​ർ​ക്കാ​രോ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളോ സാ​ങ്കേ​തി​ക​ വി​ദ​ഗ്ധ​രോ ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് എ​ന്തെ​ങ്കി​ലു​മൊ​രു പ​രി​ഹാ​രം കാ​ണാ​നെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ മാ​ത്ര​മാ​ണ് ഇ​നി ഇ​വ​ർ​ക്കു ബാ​ക്കി​യു​ള്ള​ത്.

District News

ക​രി​വെ​ള്ളൂ​രി​ലെ കൊ​ല​പാ​ത​ക ​ശ്ര​മം: പൊ​ള്ള​ലേ​റ്റ പ്ര​തി മ​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. കൊ​ഴു​മ്മ​ല്‍ വ​രീ​ക്ക​ര​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ര്‍ സി.​വി. സ​ന​ല്‍​കു​മാ​റാ​ണ് (46) മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ കൂ​ക്കാ​നം മു​ത്ത​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വി.​വി. പ്ര​ഭാ​ക​ര​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ സ​ന​ല്‍ വീ​ടി​ന​ക​ത്തു ക​യ​റി കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന പെ​ട്രോ​ൾ ഭാ​ര്യ പ്ര​ജി​ഷ (37)യു​ടെ​യും അ​മ്മ പ​ത്മി​നി (56)യു​ടെ​യും ദേ​ഹ​ത്തൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.
വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലി​സാ​ണ് തൊ​ട്ട​ടു​ത്ത​പ​റ​മ്പി​ല്‍ പൊ​ള്ള​ലേ​റ്റ് കി​ട​ക്കു​ക​യാ​യി​രു​ന്നു സ​ന​ലി​നെ പ​രി​യാ​രം ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​യാ​ളെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.

സം​ഭ​വ​ത്തി​ൽ ഭാ​ര്യാ​പി​താ​വ് വി.​വി. പ്ര​ഭാ​ക​ര​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സ​ന​ലി​നെ​തി​രെ പ​യ്യ​ന്നൂ​ര്‍ പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു. സ​ന​ലു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്ന ഭാ​ര്യ പ്ര​ജി​ഷ വി​വാ​ഹ​മോ​ച​ന​മാ​വ​ശ്യ​പ്പെ​ട്ട് കേ​സ് കൊ​ടു​ത്ത​തി​ന്‍റെ വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.
സ​ന​ൽ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മ​ലാ​പ് സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു. മ​ക്ക​ള്‍: ഘ​ന​ശ്യാം, നി​ദാ​സ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​നി​ല്‍​കു​മാ​ര്‍, സു​നി​ല്‍​കു​മാ​ര്‍.

District News

രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് പ്ര​ക്ഷോ​ഭം തു​ട​ങ്ങി

ക​ണ്ണൂ​ർ: ഇ​എ​സ്എ അ​ല്ല ഏ​ത് കാ​ട്ടാ​ള​നി​യ​മം കൊ​ണ്ടു​വ​ന്നാ​ലും കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​ന്‍റെ ഒ​രി​ഞ്ച് ഭൂ​മി​പോ​ലും ഇ​നി പി​ടി​ച്ചെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നാ​ഷ​ണ​ൽ കോ-ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. കെ.​വി ബി​ജു. 2026 ലെ ​ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​ക, ഇ​എ​സ്എ വ​ന​ത്തി​നു​ള്ളി​ൽ നി​ജ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​സ്ഥാ​ന ക​മ്മി​റ്റി മ​റ്റു സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​എ​സ്എ വി​ജ്ഞാ​പ​ന​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചും ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വ​ച്ചും കേ​ര​ള​ത്തി​ൽ ഇ​എ​സ്എ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് കാ​ണി​ച്ച് കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് ആ​ക്ഷേ​പം അ​യ​ച്ചു​കൊ​ണ്ടാ​ണ് സം​സ്ഥാ​ന​ത​ല പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് ക​ണ്ണൂ​രി​ൽ തു​ട​ക്കം കു​റി​ച്ച​ത്.

തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ക​ണ്ണൂ​ർ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ 25 ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ൾ ഉ​പ​വാ​സം ന​ട​ത്തി. ഏ​ക​ദി​ന ഉ​പ​വാ​സം ക​ണ്ണൂ​ർ മേ​യ​ർ പി. ​ഇ​ന്ദി​ര നാ​ര​ങ്ങാ​നീ​രു ന​ൽ​കി അ​വ​സാ​നി​പ്പി​ച്ചു.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നോ​യ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ സ്വാ​ഗ​ത​വും പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല ന​ന്ദി​യും പ​റ​ഞ്ഞു.

വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ളാ​യ സ്ക​റി​യ നെ​ല്ലം​കു​ഴി (ഇ​ൻ​ഫാം),റോ​സ് ച​ന്ദ്ര​ൻ (ജൈ​വ ക​ർ​ഷ​ക​സ​മി​തി), അ​പ്പ​ച്ച​ൻ ഇ​രു​വേ​ലി​ൽ (ആ​ർ കെ​എം​എ​സ്), ഡോ. ​സു​രേ​ന്ദ്ര​നാ​ഥ്, പി. ​ജെ.​ജോ​ൺ (എ​ച്ച്ആ​ർ​സി​പി​സി), ബേ​ബി ചെ​മ്പ​ര​ത്തി (ക​ർ​ഷ​ക സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ സ​മി​തി), മോ​ളി ജോ​ർ​ജ് (എ​ഫ്ആ​ർ​എ​ഫ് ),പി. ​കെ കു​ര്യാ​ക്കോ​സ് (എ​ൻ​എ​ഫ്ആ​ർ​പി​എ​സ്), ജി​ൽ​സ് മേ​ക്ക​ൽ (കൊ​ട്ടി​യൂ​ർ സം​ര​ക്ഷ​ണ സ​മി​തി), ജ​യിം​സ് പ​ന്ന്യാം​മാ​ക്ക​ൽ (ക​ർ​ഷ​ക ഐ​ക്യ​വേ​ദി),സ​ജീ​ഷ് കു​ത്ത​ന്നൂ​ർ (പാ​ല​ക്കാ​ട​ൻ ക​ർ​ഷ​ക മു​ന്നേ​റ്റം),അ​ഥി​ര​ഥ​ൻ ചി​റ്റൂ​ർ (ദേ​ശീ​യ ക​ർ​ഷ​ക സ​മാ​ജം), പി.​സ​തീ​ഷ് കു​മാ​ർ (പീ​പ്പി​ൾ​സ് മൂ​വ്മെ​ന്‍റ്),സ​ണ്ണി തു​ണ്ട​ത്തി​ൽ (ആ​ർ​കെ​എം​എ​സ്), ഷൈ​ദ പ്ര​വീ​ൺ (വ​നി​ത വി​ഭാ​ഗം ആ​ർ​കെ​എം​എ​സ്), കെ. ​വി.​ലീ​ലാ​മ്മ (ഐ​ഫ),ഗ​ർ​വാ​സി​സ് ക​ല്ലു​വ​യ​ൽ, ടോ​മി തോ​മ​സ്, ഷി​ബു ജേ​ക്ക​ബ്, ജ​യ്സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

District News

എം​ആ​ര്‍​പി​ക്ക് വി​ല്‍​ക്കാ​നാ​കാ​ത്ത രാ​സ​വ​ള​ങ്ങ​ള്‍ ബ​ഹി​ഷ്‌​ക​രി​ക്കും: എ​ഫ്ഡി​എ

ക​ല്‍​പ്പ​റ്റ: ചാ​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ എം​ആ​ര്‍​പി​ക്ക് വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത രാ​സ​വ​ള​ങ്ങ​ള്‍ ഫെ​ര്‍​ട്ടി​ലൈ​സ​ര്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (എ​ഫ്ഡി​എ) ബ​ഹി​ഷ്‌​ക​രി​ക്കും.
യൂ​റിയ, ഡി​എ​പി ഉ​ള്‍​പ്പെ​ടെ ചി​ല കോം​പ്ല​ക്‌​സ് വ​ള​ങ്ങ​ളു​ടെ വി​ല്‍​പ​ന​യാ​ണ് ബ​ഹി​ഷ്‌​ക​രി​ക്കു​ക​യെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​ര​വീ​ന്ദ്ര​ന്‍, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ ഇ. ​ഹൈ​ദ്രു, ഷ​മീ​ര്‍ ക​ര​ണി, ബെ​ന്നി ജോ​സ​ഫ്, എം.​വി. റെ​ജി എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ചാ​ര്‍​ജും ഇ​റ​ക്കു​കൂ​ലി​യും ക​മ്പ​നി​ക​ള്‍ ന​ല്‍​കാ​ത്ത​തി​നാ​ല്‍ ചാ​ക്കി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ വി​ല​യ്ക്ക് യൂ​റി​യ​യും ഡി​എ​പി​യും വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

എം​ആ​ര്‍​പി​യി​ലും കൂ​ടു​ത​ല്‍ വി​ല ഇ​ടാ​ക്കൂ​ന്ന​ത് വ​ളം ചി​ല്ല​റ വ്യാ​പാ​രി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യു​ള്ള ത​ര്‍​ക്ക​ത്തി​നു കാ​ര​ണ​മാ​കു​ക​യാ​ണ്.

എ​ഫ്ഒ​എ​ല്‍ (ഫ്രൈ​റ്റ് ഓ​ണ്‍ ലൊ​ക്കേ​ഷ​ന്‍) സ​മ്പ്ര​ദാ​യ​പ്ര​കാ​രം വ​ള​ങ്ങ​ള്‍ ക​ട​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത് പ​ല ക​മ്പ​നി​ക​ളം നി​ര്‍​ത്തി​വ​ച്ചി​രി​ക്ക​യാ​ണ്. എ​ഫ്ഒ​എ​ല്‍ സ​മ്പ്ര​ദാ​യം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന​ട​ക്കം ഇ​ട​പെ​ട​ല്‍ തേ​ടി കൃ​ഷി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. വി​ഷ​യം പ​ഠി​ച്ച് സെ​ക്ര​ട്ട​റി ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്ത് തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്നാ​ണ് മ​ന്ത്രി നി​വ​ദേ​ക സം​ഘ​ത്തെ അ​റി​യി​ച്ച​ത്.

നാ​മ​മാ​ത്ര ക​മ്മീ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ച് മു​ന്നോ​ട്ടു​പോ​കാ​ന്‍ വ്യാ​പാ​രി​ക​ള്‍ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്പ​നി​ക​ള്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ചാ​ര്‍​ജ് പി​ന്‍​വ​ലി​ച്ച​ത്. ലൈ​സ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളും നി​വേ​ദ​ന​ത്തി​ലൂ​ടെ മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റ​ഷ്യ-​യു​ക്രൈ​ന്‍, യു​എ​സ്-​ഇ​റാ​ന്‍ യു​ദ്ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​ട്ടാ​ഷ്, ഫാ​ക്ടം​ഫോ​സ് വി​ല​യി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യ​ത്. പൊ​ട്ടാ​ഷ് ചാ​ക്കി​ന് (50 കി​ലോ​ഗ്രാം) 1,550 രൂ​പ​യാ​യി​രു​ന്ന​ത് 2,300 രൂ​പ​യാ​യി വ​ര്‍​ധി​ച്ചു. ഫാ​ക്ടം​ഫോ​സി​ന്‍റേ​ത് 1,450 രൂ​പ​യി​ല്‍​നി​ന്ന് 2,300 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. ക​ര്‍​ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം താ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​ത​ല്ല ഈ ​വി​ല​ക്ക​യ​റ്റ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

District News

പാ​ലാ-​പെ​രി​ക്ക​ല്ലൂ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു

പു​ല്‍​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​രി​ല്‍​നി​ന്നു പാ​ലാ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു.

ദി​വ​സ​വും പു​ല​ര്‍​ച്ചെ 3.30ന് ​പെ​രി​ക്ക​ല്ലൂ​ര്‍​നി​ന്നു പാ​ലാ​യ്ക്കും രാ​വി​ലെ 9.20ന് ​പാ​ലാ​യി​ല്‍​നി​ന്നു പെ​രി​ക്ക​ല്ലൂ​രി​നും പു​റ​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​ണ് സ​ര്‍​വീ​സ്.
യ​ഥാ​ക്ര​മം ബ​ത്തേ​രി, പാ​ലാ എം​എ​ല്‍​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍, മാ​ണി സി. ​കാ​പ്പ​ന്‍ എ​ന്നി​വ​ര്‍ ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​ന് ന​ല്‍​കി​യ നി​വേ​ദ​ന​മാ​ണ് സ​ര്‍​വീ​സ് വീ​ണ്ടും തു​ട​ങ്ങു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യ​ത്. കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രി​ക്കേ നി​ര്‍​ത്ത​ലാ​ക്കി​യ​താ​ണ് സ​ര്‍​വീ​സ്.

സ​ര്‍​വീ​സി​ന് ബ​സ് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​ക്ക​ല്ലൂ​രി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍​ജ് ക​പ്പു​കാ​ലാ​യി​ല്‍, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മു​നീ​ര്‍ ആ​ച്ചി​ക്കു​ള​ത്ത്, ലി​ബി​ന്‍ ദി​ലീ​പ്, വി​ക​സ​ന സ​മി​തി ട്ര​ഷ​റ​ര്‍ മ​നോ​ജ് ഉ​തു​പ്പാ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ണി പു​ത്ത​ന്‍​ക​ണ്ടം, ബ​സ് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ ഡി. ​വാ​ഴ​യ്ക്ക​ല്‍, പു​ല്‍​പ്പ​ള്ളി ബ​സ് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സാ​ബു ശി​ശി​രം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

E20 പെ​ട്രോ​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണം: ആം ​ആ​ദ്മി പാ​ർ​ട്ടി

പു​ൽ​പ്പ​ള്ളി: യാ​തൊ​രു​വി​ധ സ​മ​ഗ്ര പ​ഠ​ന​വും ന​ട​ത്താ​തെ E20 പെ​ട്രോ​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി ബ​ത്തേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
E20 പെ​ട്രോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ക്കു​ന്ന​താ​യും മൈ​ലേ​ജ് ഗ​ണ്യ​മാ​യി കു​റ​യു​ന്ന​താ​യും വ്യാ​പ​ക​മാ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്ന് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി. പ്ര​ത്യേ​കി​ച്ച് പ​ഴ​യ വാ​ഹ​ന​ങ്ങ​ളി​ൽ E20 പെ​ട്രോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ൻ​ജി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന​താ​യും ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

E20 പെ​ട്രോ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലൂ​ടെ പെ​ട്രോ​ളി​യം ഇ​റ​ക്കു​മ​തി കു​റ​യ്ക്കാ​നും വി​ദേ​ശ​നാ​ണ്യം ലാ​ഭി​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​മാ​യ അ​ള​വി​ൽ എ​ത്ത​നോ​ൾ ആ​ഭ്യ​ന്ത​ര​മാ​യി ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്ത​നോ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത് വി​ദേ​ശ​നാ​ണ്യ ചെ​ല​വി​ന് കാ​ര​ണ​മാ​കു​മെ​ന്നും ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​ന​യ​ത്തി​ന് പി​ന്നി​ൽ വ​ലി​യ അ​ഴി​മ​തി നീ​ക്ക​ങ്ങ​ളു​ണ്ടോ​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

E20 പെ​ട്രോ​ളി​ന് സാ​ധാ​ര​ണ പെ​ട്രോ​ളി​നേ​ക്കാ​ൾ വി​ല കു​റ​ച്ച് ന​ൽ​ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക​ഭാ​രം ഉ​ണ്ടാ​കു​ന്ന രീ​തി​യി​ൽ E20 പെ​ട്രോ​ൾ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ട് E20 പെ​ട്രോ​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും, സ​മ​ഗ്ര​മാ​യ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി​യ ശേ​ഷം വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ വാ​ഹ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സാ​ധാ​ര​ണ പെ​ട്രോ​ളോ E20 പെ​ട്രോ​ളോ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗം ആം ​ആ​ദ്മി പാ​ർ​ട്ടി ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​യോ കൊ​ല്ല​വേ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​പി. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പോ​ൾ​സ​ൺ അ​മ്പ​ല​വ​യ​ൽ, ഇ.​വി. തോ​മ​സ്, തോ​മ​സ് ഒ​റ്റ​കു​ന്നേ​ൽ, ആ​ന്‍റ​ണി പൂ​ത്തോ​ട്ടാ​ൽ, വ​ർ​ഗീ​സ് കു​രി​ശു​വി​ള​യി​ൽ, സി​നി ആ​ന്‍റ​ണി, എ.​എം. ചാ​ക്കോ, ഉ​ല​ഹ​ന്നാ​ൻ മേ​മാ​ട്ട്, ബി​ജു കു​ന്നി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

District News

കു​ടും​ബ​ശ്രീ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സി​പി​എ​മ്മി​ന് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്ന് യു​ഡി​എ​ഫ്

മീ​ന​ങ്ങാ​ടി: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്ന് സി​പി​എ​മ്മി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്ന് യു​ഡി​എ​ഫ് മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​രോ​പി​ച്ചു.

19 വാ​ര്‍​ഡു​ക​ളി​ലും സി​പി​എം പാ​ന​ല്‍ ത​യാ​റാ​ക്കി രാ​ഷ്‌​ട്രീ​യ​മാ​യാ​ണ് കു​ടും​ബ​ശ്രീ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ആ​രോ​പ​ണ വി​ധേ​യ​യാ​യ സി​ഡി​എ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണും മ​റ്റ്പ​ല ഭാ​ര​വാ​ഹി​ക​ളും അ​ക്കൗ​ണ്ട​ന്‍റും സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രും ക​ഴി​ഞ്ഞ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളു​മാ​ണ്. സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ചെ​യ​ര്‍​പേ​ഴ്‌​സ​ണെ​യും മ​റ്റ് ഭാ​ര​വാ​ഹി​ക​ളെ​യും സി​പി​എം ഹാ​ര​മ​ണി​യി​ച്ച് പ്ര​ക​ട​ന​മാ​യാ​ണ് ഓ​ഫി​സി​ല്‍ എ​ത്തി​ച്ച​ത്.

മൂ​ന്ന് ടേ​മു​ക​ളി​ലാ​യി 12 വ​ര്‍​ഷ​ക്കാ​ലം ഒ​രേ വ്യ​ക്തി​ക്ക് സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​ത് എ​ന്ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് ജ​ന​ങ്ങ​ളോ​ട് മ​റു​പ​ടി പ​റ​യാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സി​പി​എ​മ്മി​നു​ണ്ടെ​ന്നും യു​ഡി​എ​ഫ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് കു​ടും​ബ​ശ്രീ​യി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് മേ​ല​ധി​കാ​രി​ക​ള്‍​ക്ക് പ​രാ​തി ന​ല്‍​കി​യ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യെ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ല്‍ ഉ​പ​രോ​ധി​ച്ച​ത് സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.
സി​ഡി​എ​സി​ലെ​യും വി​പ​ണ​ന​കേ​ന്ദ്ര​ത്തി​ലെ​യും ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്ന​ത്തെ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യെ മീ​ന​ങ്ങാ​ടി​യി​ല്‍ നി​ന്ന് സ്ഥ​ലം മാ​റ്റി​യ​തെ​ന്നും ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചു​വെ​ന്ന് വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് മാ​ന​ന്ത​വാ​ടി എ​സ്എം​എ​സ് ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യ​തെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.


ര​ണ്ടു​വ​ര്‍​ഷ​ക്കാ​ലം നീ​ണ്ടു​നി​ന്ന നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ കെ​ട്ടി​ച്ച​മ​ച്ച പ​രാ​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി കോ​ട​തി മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യെ വെ​റു​തെ​വി​ട്ടു. മൂ​ന്നു​വ​ര്‍​ഷ​ക്കാ​ല​ത്തെ പ​രി​ശോ​ധ​ന​യി​ല്‍ മാ​ത്രം ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​വ​ര്‍ അ​ധി​കാ​ര​ത്തി​ലി​രു​ന്ന 12 വ​ര്‍​ഷ​ക്കാ​ല​ത്തെ മു​ഴു​വ​ന്‍ ഇ​ട​പാ​ടു​ക​ളും സ​മ​ഗ്ര​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി അം​ഗം കെ.​ഇ. വി​ന​യ​ന്‍ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മ​നോ​ജ് ച​ന്ദ​ന​ക്കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ബേ​ബി വ​ര്‍​ഗീ​സ്, വി.​എം. വി​ശ്വ​നാ​ഥ​ന്‍, മി​നി സാ​ജു, കെ.​പി. നു​സ്ര​ത്ത്, ഉ​ഷാ രാ​ജേ​ന്ദ്ര​ന്‍, കെ. ​ഷ​മീ​ര്‍, അ​നീ​ഷ് റാ​ട്ടു​ണ്ട്, ജ​സ്റ്റി​ന്‍ ജോ​ഷ്വാ, നൗ​ഷാ​ദ് മീ​ന​ങ്ങാ​ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പാ​ടി​ച്ചി​റ​യി​ല്‍ ഓ​ണ​ച്ച​ന്ത തു​ട​ങ്ങി

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ടി​ച്ചി​റ​യി​ല്‍ ഓ​ണ​ച്ച​ന്ത പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഷി​നോ തോ​മ​സ് ക​ടു​പ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ പ​ഴം​പ്ലാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ല്‍ പാ​ല​മ​റ്റം, സ​ണ്ണി കു​ളി​രേ​ല്‍, ജി​ജോ ക​ണി​യാ​മ​റ്റം, ഷി​ജ ജ​യിം​സ്, പ​ദ്മ​കു​മാ​രി ക​ബ​നി​ഗി​രി, സെ​ക്ര​ട്ട​റി സു​ധാ​ക​ര​ന്‍ പാ​റ​ക്കു​ഴി, പി.​കെ. ജോ​സ്, ശി​വ​രാ​മ​ന്‍ പാ​റ​ക്കു​ഴി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

13 ഇ​നം നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി​യോ​ടെ ച​ന്ത​യി​ല്‍ ല​ഭ്യ​മാ​ണ്.

District News

ക​ര്‍​ഷ​ക സം​ഘം മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി

ക​ല്‍​പ്പ​റ്റ: ജ​നാ​ധി​പ​ത്യ രീ​തി​യി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത മി​ല്‍​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ന്‍ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്ഷീ​ര​വി​ക​സ​ന ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫി​സ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.

സം​സ്ഥാ​ന സ​മി​തി അം​ഗം കെ. ​ഷി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജി. സ​തീ​ഷ്, ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി ബീ​ന വി​ജ​യ​ന്‍, സ​ണ്ണി ജോ​ര്‍​ജ്, എം.​എ. ചാ​ക്കോ, ടി.​കെ. ശി​വ​ന്‍, കെ.​ജെ. ജോ​സ​ഫ്, എ​ന്‍.​പി. കു​ഞ്ഞു​മോ​ള്‍, എ​ന്‍.​എം. ആ​ന്‍റ​ണി, എ. ​ഗ​ഫൂ​ര്‍, ടി.​ടി. സ്‌​ക​റി​യ, ജ​യി​ന്‍ ആ​ന്‍റ​ണി, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​ജി. പ്ര​ത്യു​ഷ്, കെ. ​അ​ബ്ദു​റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

കൊ​ള​വ​ള്ളി​യെ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്

പു​ൽ​പ്പ​ള്ളി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന ക​ബ​നി ന​ദി​യും ക​ന്നാ​രം​പു​ഴ​യും ബ​ന്ദി​പ്പു​ര, നാ​ഗ​ർ​ഹോ​ള ക​ടു​വ സ​ങ്കേ​ത​ങ്ങ​ളും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ കൊ​ള​വ​ള്ളി​യി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പ​ദ്ധ​തി വേ​ണ​മെ​ന്ന് ആ​വ​ശ്യം.

പു​ഴ​യും വ​യ​ലും വ​ന​വു​മു​ള്ള മ​നോ​ഹ​ര പ്ര​ദേ​ശ​മാ​ണി​ത്. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ക​ബ​നി പു​ഴ​യോ​ര​ത്തു​ള്ള 35 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഇ​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യാ​ൽ ടൂ​റി​സം രം​ഗ​ത്ത് വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് അ​ത് സ​ഹാ​യി​ക്കും. വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ത്ത ഈ ​സ്ഥ​ലം ഇ​പ്പോ​ൾ കാ​ടു​മൂ​ടി സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഇ​വി​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് ര​ണ്ട് വ​ർ​ഷം മു​ന്പ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ഡി​ടി​പി​സി സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​കൃ​തി​ക്കി​ണ​ങ്ങു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ഇ​വി​ടെ അ​ഭി​കാ​മ്യ​മെ​ന്നും വി​ല​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഗോ​ത്ര സ​മൂ​ഹ​ത്തി​നും ഇ​തു​വ​ഴി ജീ​വി​ത പു​രോ​ഗ​തി കൈ​വ​രി​ക്കാ​നും സ​ഹാ​യ​ക​മാ​യ പ​ദ്ധ​തി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​പ​തി​യാ​തെ ന​ഷ്ട​മാ​കു​ന്ന​ത്.

ക​ബ​നി ന​ദി​യി​ൽ ജ​ല സ​വാ​രി, വ​യോ​ജ​ന​ങ​ൾ​ക്കും കു​ടി​ക​ൾ​ക്കും പാ​ർ​ക്കു​ക​ൾ, ക​ളി​സ്ഥ​ല​ങ്ങ​ൾ, ഗ്രാ​മീ​ണ ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ, മീ​ൻ​പി​ടി​ത്തം എ​ന്നി​വ​യെ​ല്ലാം ന​ട​ത്താ​നാ​വും. ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​വും ഇ​വി​ടെ​യു​ണ്ട്. നി​രീ​ക്ഷ​ണ ഗോ​പു​രം നി​ർ​മി​ച്ചാ​ൽ വ​ന​ത്തി​ന്‍റെ​യും ക​ബ​നി​പ്പു​ഴ​യു​ടെ​യും കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നു​മാ​കും. സ​ഞ്ചാ​രി​ക​ൾ​ക്ക് താ​മ​സി​ക്കാ​നു​ള്ള കോ​ട്ട​ജു​ക​ൾ, ഡോ​ർ​മെ​റ്റ​റി, പ​ഠ​ന ക്യാം​പു​ക​ൾ എ​ന്നി​വ​യ്ക്കും ഉ​ചി​ത​മാ​യ സ്ഥ​ല​മാ​ണി​ത്.

വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ്, വീ​തി​യു​ള്ള റോ​ഡ്, പൂ​ന്തോ​ട്ടം, ഹെ​ർ​ബ​ൽ പാ​ർ​ക്ക്, ശ​ല​ഭ പാ​ർ​ക്ക് എ​ന്നി​വ​യ്ക്കും അ​നു​യോ​ജ്യ​മാ​യ ഈ ​സ്ഥ​ലം ഉ​പ​യോ​ഗ​പെ​ടു​ത്ത​ണ​മെ​ന്ന് ഏ​റെ​ക്കാ​ല​മാ​യി ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മ​സ​ഭ​ക​ളി​ൽ പ​ല​വ​ട്ടം നാ​ട്ടു​കാ​ർ ഈ ​വി​ഷ​യം ച​ർ​ച്ച ചെ​യ്തി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കും ടൂ​റി​സം മ​ന്ത്രി​ക്കും നി​വേ​ദ​ന​വും ന​ൽ​കി​യി​രു​ന്നു. ജി​ല്ല​യി​ലെ പ്ര​മു​ഖ ടൂ​റി​സം കേ​ന്ദ്ര​മാ​യി കൊ​ള​വ​ള്ളി​യെ മാ​റ്റാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ ഇ​ട​പ്പെ​ട്ട് സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

District News

പാ​ര്‍​ശ്വ​വ​ത്കൃ​ത​രു​ടെ ഉ​ന്ന​മ​നം ക്രി​സ്തീ​യ ദൗ​ത്യം: ബി​ഷ​പ് ഡോ. ​റോ​യി​സ് മ​നോ​ജ് വി​ക്ട​ര്‍

വ​ടു​വ​ന്‍​ചാ​ല്‍: സ​മൂ​ഹ​ത്തി​ലെ പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ക്രി​സ്തീ​യ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് സി​എ​സ്‌​ഐ മ​ല​ബാ​ര്‍ മ​ഹാ ഇ​ട​വ​ക ബി​ഷ​പ് ഡോ. ​റോ​യി​സ് മ​നോ​ജ് വി​ക്ട​ര്‍.

സി​എ​സ്‌​ഐ അ​ല്‍​മാ​യ സു​വി​ശേ​ഷ സം​ഘ​ട​ന ജി​ല്ലാ ക​മ്മി​റ്റി ക്രൈ​സ്റ്റ് ച​ര്‍​ച്ച് ഹാ​ളി​ല്‍ ഒ​രു​ക്കി​യ സ്വീ​ക​ര​ണ-​ആ​ദ​ര​ണ പ​രി​പാ​ടി​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ഹാ ഇ​ട​വ​ക​യി​ല്‍ 10 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ ബി​ഷ​പ്. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി എ​ന്‍.​എ. ബി​ല്ലി ഗ്ര​ഹാം, സി​എ​സ്‌​ഐ മ​ല​ബാ​ര്‍ ഡ​യോ​സി​സ് മി​ഷ​ന്‍ ആ​ന്‍​ഡ് ഇ​വാ​ഞ്ച​ലി​സം ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ ഇ​ട​ച്ചേ​രി, ച​ര്‍​ച്ച് ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് ഫാ. ​പി.​വി. ചെ​റി​യാ​ന്‍, ഫാ. ​സാം പ്ര​കാ​ശ്, മാ​ത്യു മാ​സ്റ്റ​ര്‍, ഫാ. ​ഷി​നു, ഫാ. ​ജോ വ​ര്‍​ഗീ​സ് മ​ല​യി​ല്‍, ഫാ. ​എ​ന്‍.​കെ. സ​ണ്ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ മി​ടു​ക്ക​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

District News

റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ; ജി​ല്ലാ​ത​ല യോ​ഗം ചേ​ര്‍​ന്നു

ക​ല്‍​പ്പ​റ്റ: റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന പി​എം രാ​ഹ​ത് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ച​ര്‍​ച്ച​ചെ​യ്യാ​ന്‍ ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ​ത​ല യോ​ഗം ചേ​ര്‍​ന്നു. എ​ഡി​എം കെ. ​അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ഷ​ണ​ല്‍ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് സെ​ന്‍റ​ര്‍ ജി​ല്ലാ റോ​ളൗ​ട്ട് മാ​നേ​ജ​ര്‍ അ​നു​രാ​ഗ് എ​സ്. നാ​യ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്‌​സ് ഓ​ഫി​സ​ര്‍ എം. ​ജ​സീം ഹാ​ഫി​സ്, ആ​രോ​ഗ്യ, മോ​ട്ടോ​ര്‍ വാ​ഹ​ന, ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ന്‍, സം​സ്ഥാ​ന ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പി​എം റോ​ഡ് ആ​ക്‌​സി​ഡ​ന്‍റ് വി​ക്ടിം​സ് ഹോ​സ്പി​റ്റ​ലൈ​സേ​ഷ​ന്‍ ആ​ന്‍​ഡ് അ​ഷ്വേ​ഡ് ട്രീ​റ്റ്‌​മെ​ന്‍റ് പ​ദ്ധ​തി കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തീ​രുമാ​നി​ച്ചു.

District News

ക​ര്‍​ഷ​ക​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

വൈ​ത്തി​രി: പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വൈ​ത്തി​രി ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ക​ര്‍​ഷ​ക സെ​മി​നാ​റോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക ക്വി​സ് മ​ത്സ​ര​വും സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി. രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. വ​ത്സ​ല സ​ദാ​ന​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൃ​ഷി ഓ​ഫി​സ​ര്‍ ടി.​ആ​ര്‍. ദി​വ്യ, ബ്ലോ​ക്ക്ത​ല പ്ര​തി​നി​ധി​ക​ളാ​യ ത​സ്‌​നി അ​ഷ്‌​റ​ഫ്, എം.​വി. വി​ജേ​ഷ്, സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി എ​ന്‍.​സി. പ്ര​സാ​ദ്, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ​ളി ജോ​സ്, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ല്‍​സി ജോ​ര്‍​ജ്, അം​ഗ​ങ്ങ​ളാ​യ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, ആ​സൂ​ത്ര​ണ ഉ​പാ​ധ്യ​ക്ഷ​ന്‍ സ​ലീം മേ​മ​ന, വ്യാ​പാ​രി പ്ര​തി​നി​ധി സി.​വി. വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ല്‍ മേ​ഖ​ല​യി​ലെ മി​ക​ച്ച ആ​റ് ക​ര്‍​ഷ​ക​രെ കാ​ഷ് അ​വാ​ര്‍​ഡും പൊ​ന്നാ​ട​യും ട്രോ​ഫി​യും ന​ല്‍​കി ആ​ദ​രി​ച്ചു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി ക​ര്‍​ഷ​ക​ദി​നം ആ​ഘോ​ഷി​ച്ചു.

ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍​ഖാ​ദ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കൃ​ഷി ഓ​ഫി​സ​ര്‍ സീ​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൃ​ഷി ഓ​ഫി​സ​ര്‍ ഗോ​കു​ല്‍ കൃ​ഷ്ണ, മു​നി​സി​പ്പ​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ പി. ​സം​ഷാ​ദ്, ലീ​ല പ​ല്‍​പ്പാ​ത്ത്, ഷെ​റീ​ന അ​ബ്ദു​ള്ള, ഷി​ഫാ​ന​ത്ത്, കെ.​എ​സ്. പ്ര​മോ​ദ്, മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു പൗ​ലോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മി​ക​ച്ച മു​തി​ര്‍​ന്ന ക​ര്‍​ഷ​ക​ന്‍ വ​ട്ട​ളി​ല്‍ എം. ​ആ​ന​ന്ദ​ന്‍ ചെ​ട്ടി, വ​നി​താ ക​ര്‍​ഷ​ക ഷീ​ന സ​ജി ന​ടു​വി​ലെ​വീ​ട്ടി​ല്‍, ക​ര്‍​ഷ​ക​ന്‍ ഒ.​എം. ജോ​സ് ഓ​ല​പ്പു​ര​ക്ക​ല്‍, എ​സ്‌​സി/​എ​സ്ടി. ക​ര്‍​ഷ​ക​ന്‍​ശ്രീ​രാ​മ​ന്‍ ഞാ​മ​ല​ത്ത്, ജൈ​വ ക​ര്‍​ഷ​ക​ന്‍ വി.​കെ. രാ​ജേ​ന്ദ്ര​ന്‍ വേ​ങ്ങൂ​ര്‍, വി​ദ്യാ​ര്‍​ഥി ക​ര്‍​ഷ​ക​ന്‍​ജെ​സ്വി​ന്‍ വി​നു നി​ര​വ​ത്തു​ക​ണ്ടെ​ത്തി​ല്‍, ക്ഷീ​ര ക​ര്‍​ഷ​ക ത​ങ്ക​മ​ണി തെ​ക്കേ പ​ണ​ക്കാ​ട്ട്, മ​ത്സ്യ ക​ര്‍​ഷ​ക​ന്‍ കെ.​കെ. ജോ​ണി കാ​ക്ക​നാ​ട് പ​റ​മ്പി​ല്‍ എ​ന്നി​വ​രെ കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു. നെ​ല്‍​വി​ത്ത് സം​ര​ക്ഷ​ണം-​ജൈ​വ​കൃ​ഷി പ്ര​ത്യേ​ക പു​ര​സ്‌​കാ​രം പ്ര​സീ​ത​കു​മാ​ര്‍ ത​യ്യി​ലി​ന് സ​മ്മാ​നി​ച്ചു. ബീ​നാ​ച്ചി ഗ​വ. ഹൈ​സ്‌​കൂ​ള്‍ മി​ക​ച്ച വി​ദ്യാ​ല​യ​ത്തി​നു​ള്ള പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​മാ​യി. ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം.​ജി. ഇ​ന്ദ്ര​ജി​ത്ത്, കെ.​കെ. സ​രി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.

District News

അ​തി​ര്‍​ത്തി ക​ട​ന്നു​ള്ള ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നു

ക​ല്‍​പ്പ​റ്റ: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും അ​തി​ര്‍​ത്തി ക​ട​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, സ്പി​രി​റ്റ്, മ​റ്റ് നി​രോ​ധി​ത വ​സ്തു​ക്ക​ള്‍ എ​ന്നി​വ വ​ന്‍​തോ​തി​ല്‍ ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി കേ​ര​ള, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ന്ന​ത​ത​ല സം​യു​ക്ത യോ​ഗം ചേ​ര്‍​ന്നു.

മു​ത്ത​ങ്ങ ഫോ​റ​സ്റ്റ് ഇ​ന്‍​സ്‌​പെ​ക്‌​ഷ​ന്‍ ബം​ഗ്ലാ​വി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ വ​യ​നാ​ട് എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ പി.​കെ. സ​തീ​ഷ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര്‍​ണാ​ട​ക ചാ​മ​രാ​ജ് ന​ഗ​ര്‍ എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ പി. ​ച​ന്ദ്ര മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വ​യ​നാ​ട് അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍.​എ​ന്‍. ബൈ​ജു, ചാ​മ​രാ​ജ് ന​ഗ​ര്‍ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഓ​ഫ് എ​ക്‌​സൈ​സ് കെ.​ടി. വി​ജ​യ​കു​മാ​ര്‍, ചാ​മ​രാ​ജ് ന​ഗ​ര്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഉ​മാ ശ​ങ്ക​രാ, എം. ​ദീ​പു, സി.​എം. മ​ഹാ​ദേ​വ, ബ​ത്തേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫി​സി​ലെ എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​എ​സ്. സു​മേ​ഷ്, ബ​ത്തേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി. ​വൈ​ശാ​ഖ്, മു​ത്ത​ങ്ങ സീ​നി​യ​ര്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ വി.​എ​സ്. വി​നീ​ഷ് തു​ട​ങ്ങി​യ ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും എ​ക്‌​സൈ​സ് ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ഓ​ണ​ക്കാ​ല​ത്തെ ല​ഹ​രി​ക്ക​ട​ത്ത് പൂ​ര്‍​ണ​മാ​യും ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​പു​ല​മാ​യ ക​ര്‍​മ​പ​ദ്ധ​തി​ക​ള്‍​ക്കാ​ണ് യോ​ഗം രൂ​പം ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് വ​യ​നാ​ട് എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ത്ത​ങ്ങ​യി​ല്‍ ക​ര്‍​ണാ​ട​ക എ​ക്‌​സൈ​സ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ര്‍​ന്ന് സം​യു​ക്ത വാ​ഹ​ന പ​രി​ശോ​ധ​ന​യും ന​ട​ത്തി.

District News

ക​ല്‍​പ്പ​റ്റ​യി​ല്‍ മൈ​ജി ഫ്യൂ​ച്ച​ര്‍ ഷോ​റൂം ഉ​ദ്ഘാ​ട​നം നാ​ളെ

വ​യ​നാ​ട്: ക​ല്‍​പ്പ​റ്റ​യി​ല്‍ പു​തി​യ മൈ​ജി ഫ്യൂ​ച്ച​ര്‍ ഷോ​റൂം വ​രു​ന്നു. ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റ്‌​സി​നൊ​പ്പം ഹോം ​ആ​ൻ​ഡ് കി​ച്ച​ണ്‍ അ​പ്ല​യ​ന്‍​സ​സും ല​ഭി​ക്കു​ന്ന ഫ്യൂ​ച്ച​ര്‍ ഷോ​റൂം നാ​ളെ രാ​വി​ലെ പ​ത്തി​ന് പ്ര​ശ​സ്ത സി​നി​മാ​താ​രം മ​ഞ്ജു വാ​ര്യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ല്‍​പ്പ​റ്റ മൈ​ജി ഷോ​റൂ​മി​ന് ല​ഭി​ച്ച മി​ക​ച്ച ജ​ന​പി​ന്തു​ണ​യാ​ണ് ഇ​ങ്ങ​നെ ഒ​രു ഫ്യൂ​ച്ച​ര്‍ ഷോ​റൂം തു​റ​ക്കാ​ന്‍ പ്ര​ചോ​ദ​ന​മാ​യ​ത്. ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ല്‍ ലാ​ഭം ഈ​ടാ​ക്കാ​തെ​യു​ള്ള വി​ല്‍​പ​ന​യാ​ണ് മൈ​ജി ക​ല്‍​പ്പ​റ്റ​യ്ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്. വ​മ്പ​ന്‍ ഉ​ദ്ഘാ​ട​ന ദി​ന ഓ​ഫ​റു​ക​ള്‍​ക്കൊ​പ്പം മൈ​ജി ഓ​ണം മാ​സ് ഓ​ണം സീ​സ​ണ്‍ 4 സ​മ്മാ​ന​ങ്ങ​ളും സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭി​ക്കും. ബ​മ്പ​ര്‍ സ​മ്മാ​നം ബി​എം​ഡ​ബ്‌​ള്യു കാ​ര്‍, ല​ക്കി ഡ്രോ​യി​ലൂ​ടെ 20 കാ​ര്‍, 25 സ്‌​കൂ​ട്ട​ര്‍, ഒ​രു ല​ക്ഷം രൂ​പ വീ​തം 100 പേ​ര്‍​ക്ക് കാ​ഷ് പ്രൈ​സ്, 50 പേ​ര്‍​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്രി​പ്പ് ഇ​തി​ന് പു​റ​മെ ഉ​റ​പ്പാ​യ സ്‌​ക്രാ​ച്ച് ആ​ൻ​ഡ് വി​ന്‍ സ​മ്മാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 30 കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും ഡി​സ്‌​കൗ​ണ്ടു​ക​ളു​മാ​ണ് മൈ​ജി ഓ​ണം ഓ​ഫ​റി​ലൂ​ടെ ന​ല്‍​കു​ന്ന​ത്.

ഈ ​സ​മ്മാ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ ബ്രാ​ന്‍​ഡു​ക​ള്‍ ന​ല്‍​കു​ന്ന സ്പെ​ഷ്യ​ല്‍ ഓ​ണം ഓ​ഫ​റു​ക​ളും ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന ഓ​ഫ​റു​ക​ളും കൂ​ടി ചേ​രു​മ്പോ​ള്‍ ഓ​ഫ​ര്‍ മൂ​ല്യം ആ​കെ 30 കോ​ടി രൂ​പ ക​ട​ക്കും. ഇ​തു​വ​രെ കാ​ണാ​ത്ത ഉ​ല്‍​പ​ന്ന​നി​ര, ഒ​റി​ജി​ന​ല്‍ പ്രൊ​ഡ​ക്റ്റ്‌​സ്, മി​ക​ച്ച ക​സ്റ്റ​മ​ര്‍ കെ​യ​ര്‍, മൈ​ജി​യു​ടെ ആ​ക​ര്‍​ഷ​ക​മാ​യ മൂ​ല്യ​വ​ര്‍​ധി​ത സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ കം​പ്ലീ​റ്റ് ഷോ​പ്പിം​ഗ് ആ​ഘോ​ഷ​ത്തി​ന്‍റെ ഫ്യൂ​ച്ച​റാ​ണ് ക​ല്‍​പ്പ​റ്റ മൈ​ജി ഫ്യൂ​ച്ച​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്. റി​ല​യ​ന്‍​സ് പ​മ്പി​ന് സ​മീ​പം കൈ​നാ​ട്ടി ജം​ഗ്ഷ​നി​ലാ​ണ് ഷോ​റൂം വ​രു​ന്ന​ത്.

District News

വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ള്‍ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു

ഗൂ​ഡ​ല്ലൂ​ര്‍: ദേ​വ​ര്‍​ഷോ​ല പ​ഞ്ചാ​യ​ത്തി​ല്‍ കു​ങ്കി​യാ​ന​ക​ളെ ഉ​പ​യോ​ഗി​ച്ച് ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ള്‍ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​താ​യി പ​രാ​തി. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി മേ​യു​ന്ന​ത് എ​ട്ട് ആ​ന​ക​ളാ​ണ്.

പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ വ​ന​പാ​ല​ക​രും ര​ണ്ട് കു​ങ്കി​യാ​ന​ക​ളും കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ക്കു​ന്ന പ​രി​ശ്ര​മ​ത്തി​ലാ​ണ്. ക​മ്പാ​ടി, ചെ​ളു​ക്കാ​ടി, കോ​ളൂ​ര്‍, ക​റ​ക്ക​പാ​ളി, ക​ണി​യം​വ​യ​ല്‍, ത്രീ​ഡി​വി​ഷ​ന്‍, ക​ല്ലി​ങ്ക​ര, ഫോ​ര്‍​ത്ത് മൈ​ല്‍, പാ​ട​ന്ത​റ, ദേ​വ​ര്‍​ഷോ​ല കൊ​ട്ടാ​യി​മ​ട്ടം, ദേ​വ​ര്‍​ഷോ​ല, ദേ​വ​ന്‍ എ​സ്‌​റ്റേ​റ്റ്, ശ​ങ്ക​ര​ന്‍ മേ​സ്തി​രി പാ​ടി, സ​ര്‍​ക്കാ​ര്‍​മൂ​ല തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ള്‍ സ്വ​ര്യെെ വി​ഹാ​രം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യോ​ടി​ക്കു​ന്ന കാ​ട്ടാ​ന​ക​ള്‍ വീ​ണ്ടും ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് ത​ന്നെ തി​രി​ച്ചെ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ജ​ന​സാ​ന്ദ്ര​ത കൂ​ടി​യ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ള്‍ ത​മ്പ​ടി​ച്ച് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​ത്. കൊ​ട്ടാ​യ്മ​ട്ടം മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക​ള്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ന​ത്തി​നു​ള്ളി​ല്‍ കാ​ട്ടാ​ന​ക​ള്‍​ക്ക് ആ​ഹാ​രം ല​ഭ്യ​മാ​കാ​ത്ത​ത് കൊ​ണ്ടാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ നി​ന്ന് ആ​ന​ക​ള്‍ പോ​കാ​ത്ത​ത്. തീ​റ്റ​യു​ടെ ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ വ​നം​വ​കു​പ്പി​ന് സാ​ധി​ക്കു​ന്നി​ല്ല.

ആ​ന​ക​ള്‍ കൂ​ട്ട​ത്തോ​ടെ​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ദേ​വ​ര്‍​ഷോ​ല പ​ഞ്ചാ​യ​ത്തി​ല്‍ ഭീ​തി​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു​ള്ള​ത്. എ​ന്നാ​ല്‍ വ​നം​വ​കു​പ്പ് രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നാ​യി ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും തു​ര​ത്തു​ന്ന ആ​ന​ക​ള്‍ വീ​ണ്ടും തി​രി​ച്ചെ​ത്തു​ക​യാ​ണ്. ഡ്രോ​ണ്‍ കാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​ന​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യാ​ണ് തു​ര​ത്തു​ന്ന​ത്.

വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ സോ​ളാ​ര്‍ വേ​ലി​ക​ളും കി​ട​ങ്ങു​ക​ളും സ്ഥാ​പി​ക്കു​ക​യും വ​ന​ത്തി​ല്‍ കാ​ട്ടാ​ന​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്താ​ല്‍ മാ​ത്ര​മെ കാ​ട്ടാ​ന​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​നാ​യി സാ​ധി​ക്കു​ക​യു​ള്ളു.

District News

മൂ​ട​ൽ​മ​ഞ്ഞ് പു​ത​ച്ച് മൂ​പ്പൈ​നാ​ട്

വ​ടു​വ​ഞ്ചാ​ൽ: പ​ക​ൽ 12 മ​ണി​ക്ക് പോ​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​ന്‍റെ ആ​വ​ര​ണ​മ​ണി​ഞ്ഞ് മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​കു​തി ഭാ​ഗം. റി​പ്പ​ൺ മു​ത​ൽ ചോ​ലാ​ടി വ​രെ​യും ത​മി​ഴ്നാ​ട് ചേ​ര​മ്പാ​ടി വ​രെ​യും മി​ക്ക ദി​വ​സ​ങ്ങ​ളി​ലും നേ​രി​യ ചാ​റ്റ​ൽ മ​ഴ​യു​ള്ള​പ്പോ​ൾ ഇ​ത് കാ​ണ​പ്പെ​ടു​ന്നു​ണ്ട്. മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ റി​പ്പ​ൺ, നെ​ടു​ങ്ക​ര​ണ, പു​തി​യ​പാ​ടി, പാ​ടി​വ​യ​ൽ, വ​ടു​വ​ഞ്ചാ​ൽ, ചി​ത്ര​ഗി​രി, ചെ​ല്ല​ങ്കോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് കാ​ണ​പ്പെ​ടു​ന്ന​ത്.

പു​തി​യ​പാ​ടി തേ​യി​ല​ത്തോ​ട്ട​മു​ള്ള ഭാ​ഗ​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​മാ​യി ഇ​റ​ങ്ങി നി​ന്ന് മ​ഞ്ഞും ത​ണു​പ്പും ആ​സ്വ​ദി​ക്കു​ന്ന​തു പ​തി​വ് കാ​ഴ്ച​യാ​ണ്. ത​മി​ഴ്നാ​ട്, നി​ല​മ്പൂ​ർ, കാ​ന്ത​ൻ​പാ​റ വ​ന മേ​ഖ​ല​ക​ൾ, ഇ​വി​ട​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കു​ന്ന ചാ​ലി​യാ​ർ, ചോ​ലാ​ടി, പു​ഴ​ക​ൾ, കാ​ന്ത​ൻ​പാ​റ വെ​ള്ള​ച്ചാ​ട്ടം എ​ല്ലാം കൂ​ടി​ച്ചേ​ർ​ന്നാ​ണ് ഈ ​പ്ര​തി​ഭാ​സം രൂ​പ​പ്പെ​ടു​ന്ന​ത് എ​ന്നാ​ണ് ക​രു​തു​ന്ന​ത്.

District News

ബീ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​നം നി​രോ​ധി​ച്ചു

കോ​ഴി​ക്കോ​ട്: കേ​ര​ള തീ​ര​ത്ത് ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ ബീ​ച്ചു​ക​ളി​ലേ​ക്കും 19ന് ​രാ​ത്രി 12 മു​ത​ൽ 20ന് ​രാ​ത്രി 12 വ​രെ പ്ര​വേ​ശ​നം നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ക​ച്ച​വ​ട​ക്കാ​ർ​ക്കും ബീ​ച്ചു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ക​ട​ലി​ൽ കു​ളി​ക്കു​ക​യോ വെ​ള്ള​ത്തി​ലി​റ​ങ്ങു​ക​യോ ക​ട​ൽ​ത്തീ​ര​ത്തി​ന്‍റെ അ​രി​കി​ലേ​ക്ക് സ​മീ​പി​ക്കു​ക​യോ ചെ​യ്യു​ന്ന​തും പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ബേ​പ്പൂ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മു​ന്ന​റി​യി​പ്പ് ബാ​ധ​ക​മാ​ണ്.മ​ത്സ്യ​ത്തൊ​

ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ക​യോ ചെ​റു​വ​ള്ള​ങ്ങ​ളും പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ളും ക​ട​ലി​ലേ​ക്ക് ഇ​റ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ബേ​പ്പൂ​ർ തു​റ​മു​ഖം, കൊ​യി​ലാ​ണ്ടി ഹാ​ർ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും മ​റ്റ് മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും വ​ള്ള​ങ്ങ​ൾ മ​തി​യാ​യ അ​ക​ല​ത്തി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട​ണം. ബേ​പ്പൂ​ർ, കൊ​യി​ലാ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും തീ​ര​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് മൈ​ക്ക് അ​നൗ​ൺ​സ്‌​മെ​ന്‍റ് ന​ട​ത്തും. കോ​സ്റ്റ​ൽ പോ​ലീ​സ്, മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്, ബേ​പ്പൂ​ർ റീ​ജ​ണ​ൽ പോ​ർ​ട്ട് ഓ​ഫീ​സ​ർ, ഫി​ഷ​റീ​സ് വ​കു​പ്പ് എ​ന്നി​വ​ർ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. മു​ന്ന​റി​യി​പ്പ് പ്ര​കാ​രം 19ന് ​പു​ല​ർ​ച്ചെ 2.30 മു​ത​ൽ 20ന് ​വൈ​കു​ന്നേ​രം 5.30 വ​രെ 16 മു​ത​ൽ 21 സെ​ക്ക​ൻ​ഡ് വ​രെ കാ​ല​ദൈ​ർ​ഘ്യ​മു​ള്ള​തും 1.2 മു​ത​ൽ 1.9 മീ​റ്റ​ർ വ​രെ ഉ​യ​ര​മു​ള്ള​തു​മാ​യ തി​ര​മാ​ല​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

District News

"പൂ​വി​ളി, പൂ​വി​ളി പൊ​ന്നോ​ണ​മാ​യി...'

കോ​ഴി​ക്കോ​ട്: പൊ​ന്നോ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ നാ​ടെ​ങ്ങും ത​യാ​റെ​ടു​പ്പി​ലാ​ണ്. ഓ​ണം ഇ​ക്കു​റി ക​ള​റാ​ക്കാ​ന്‍ പൂ​ക്ക​ളു​ടെ വി​ല്‍​പ്പ​ന​യും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. അ​ത്തം മു​ത​ല്‍ ന​ഗ​ര​ത്തി​ല്‍ പൂ ​വി​പ​ണി സ​ജീ​വ​മാ​ണ്. പ്ര​ധാ​ന​മാ​യും ബം​ഗ​ളൂ​രു, ഗു​ണ്ട​ല്‍​പ്പേ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പൂ​ക്ക​ള​മൊ​രു​ക്കു​ന്ന​തി​നു​ള്ള പൂ​ക്ക​ള്‍ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ എ​ത്തു​ന്ന​ത്.

ചെ​ട്ടി, അ​ര​ളി, ജ​മ​ന്തി, ചെ​ണ്ടു​മ​ല്ലി, റോ​സ് എ​ന്നി​വ​യാ​ണ് വി​പ​ണി കീ​ഴ​ട​ക്കി​യി​രി​ക്കു​ന്ന​ത്. ചെ​ട്ടി​ക്ക് കി​ലോ​യ്ക്ക് 40 രൂ​പ, ചെ​ണ്ടു​മ​ല്ലി കി​ലോ 40 രൂ​പ, വെ​ള്ള ജ​മ​ന്തി കി​ലോ 200 രൂ​പ, വ​യ​ല​റ്റ് ജ​മ​ന്തി 200 രൂ​പ, റോ​സ് കി​ലോ 200 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ന​ഗ​ര​ത്തി​ല്‍ പൂ​ക്ക​ള്‍​ക്ക് റീ​ട്ടെ​യി​ല്‍ വി​ല ഈ​ടാ​ക്കു​ന്ന​ത്. വി​ല​യി​ല്‍ അ​ര​ളി​യാ​ണ് ഏ​റ്റ​വും മു​ന്നി​ല്‍. നൂ​റ് ഗ്രാ​മി​ന് 60 രൂ​പ​യാ​ണ് അ​ര​ളി​പ്പൂ​വി​ന് ക​ച്ച​വ​ട​ക്കാ​ര്‍ ഈ​ടാ​ക്കു​ന്ന​ത്.

ഇ​വി​ടെ ഇ​പ്പോ​ള്‍ പൂ​ക്ക​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ കു​റ​വാ​ണ്. എ​ന്നാ​ല്‍ തി​രു​വോ​ണ​മാ​കു​മ്പോ​ഴേ​ക്കും ആ​വ​ശ്യം വ​ര്‍​ധി​ക്കും. അ​തി​ന​നു​സ​രി​ച്ച് പൂ​ക്ക​ളു​ടെ വി​ല​യി​ലും മാ​റ്റം വ​രും. പ്ര​ധാ​ന ഓ​ണ ദി​വ​സ​ങ്ങ​ളി​ല്‍ പൂ​ക്ക​ളു​ടെ വി​ല വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യു​ള്ള​തെ​ന്ന് പാ​ള​യം മാ​ര്‍​ക്ക​റ്റി​ലെ പൂ​ക്ക​ളു​ടെ മൊ​ത്ത വ്യാ​പാ​രി​യാ​യ കെ.​പി. ന​വാ​സ് പ​റ​ഞ്ഞു.

"ഇ​ത്ത​വ​ണ പൂ​ക്ക​ള്‍​ക്ക് വി​ല വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ലും ഓ​ണ​ത്തി​ന് പൂ​ക്ക​ള​മൊ​രു​ക്കാ​തെ പ​റ്റി​ല്ല. നാ​ട​ന്‍ പൂ​വു​ക​ള്‍​ക്ക് വ​ലി​യ ക്ഷാ​മ​മാ​ണ്. വി​ല കൂ​ടി​യാ​ലും പൂ​ക്ക​ള്‍ വാ​ങ്ങും', പാ​ള​യ​ത്ത് പൂ​ക്ക​ള്‍ വാ​ങ്ങാ​നെ​ത്തി​യ അ​ര​ക്കി​ണ​ര്‍ സ്വ​ദേ​ശി ര​മ്യ പ​റ​ഞ്ഞു. സ്‌​കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തോ​ടെ പൂ​ക്ക​ള്‍​ക്കും വി​പ​ണി​യി​ല്‍ വ​ലി​യ തോ​തി​ല്‍ ആ​വ​ശ്യം ഉ​യ​രും.

ഉ​ത്സ​വ സീ​സ​ണ്‍ ആ​യ​തി​നാ​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും പൂ​ക്ക​ള്‍​ക്ക് ആ​വ​ശ്യ​ക്കാ​ര്‍ ഏ​റു​ന്നു​ണ്ട്. ഇ​ത് കേ​ര​ള​ത്തി​ലെ പൂ ​വി​പ​ണി​യി​ലും കാ​ര്യ​മാ​യി പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ മു​ല്ല​പ്പൂ​വി​നും ആ​വ​ശ്യ​ക്കാ​ര്‍ വ​ലി​യ​തോ​തി​ല്‍ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് മു​ല്ല​പ്പൂ​വി​നും വി​ല വ​ര്‍​ധി​ച്ചു. ഒ​രു മു​ഴം മു​ല്ല​പ്പൂ​വി​ന് 40 രൂ​പ​യാ​ണ് കോ​ഴി​ക്കോ​ട് പാ​ള​യം മാ​ര്‍​ക്ക​റ്റി​ലെ വി​ല.

District News

ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 20 മു​ത​ൽ 31 വ​രെ ക​ർ​ശ​ന ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ർ​ക്കിം​ഗ് നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ​യ്ക്ക് പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക് ചെ​യ്യു​ക​യോ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് മാ​റ്റി ഉ​ട​മ​യി​ൽ നി​ന്ന് തു​ക ഈ​ടാ​ക്കു​ക​യും പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

പ്ര​ധാ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ:

• പാ​ർ​ക്കിം​ഗ് നി​രോ​ധ​നം: ബ​സ് സ്റ്റോ​പ്പു​ക​ൾ, ജം​ഗ്ഷ​നു​ക​ൾ, വ​ള​വു​ക​ൾ, ഫു​ട്പാ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. വ്യാ​പാ​രി​ക​ൾ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഫു​ട്പാ​ത്തി​ലൂ​ടെ ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കും.
• വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം: രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി 11 വ​രെ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല.
• പാ​ള​യം-​പൂ​ന്താ​നം ജം​ഗ്ഷ​ൻ: രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി 10 വ​രെ യാ​തൊ​രു​വി​ധ പാ​ർ​ക്കി​ങ്ങോ ക​ച്ച​വ​ട​ങ്ങ​ളോ അ​നു​വ​ദി​ക്കി​ല്ല. മാ​ർ​ക്ക​റ്റി​ലേ​ക്ക് ലോ​റി​ക​ൾ​ക്ക് ക​യ​റാ​നും ഇ​റ​ങ്ങാ​നും അ​നു​മ​തി​യു​ണ്ടാ​കി​ല്ല
• ഇ​ന്‍റ​ർ സ്റ്റേ​റ്റ് ബ​സു​ക​ൾ: പൂ​ന്താ​നം ഭാ​ഗ​ത്ത് രാ​ത്രി സ​ർ​വീ​സ് ന​ട​ത്തു​ന്ന ഇ​ന്‍റ​ർ സ്റ്റേ​റ്റ് ബ​സു​ക​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശേ​ഷം ഒ​രേ സ​മ​യം ര​ണ്ട് ബ​സു​ക​ൾ മാ​ത്ര​മേ പാ​ർ​ക്ക് ചെ​യ്യാ​വൂ. ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും നി​ശ്ചി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്ക​ണം.
• ബ​സു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾ​ക്കും നി​യ​ന്ത്ര​ണം: ബ​സു​ക​ൾ നി​ശ്ചി​ത സ്റ്റോ​പ്പു​ക​ളി​ൽ മാ​ത്രം റോ​ഡ​രി​കി​ലേ​ക്ക് ചേ​ർ​ത്ത് നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റ​ണം. ഓ​ട്ടോ​റി​ക്ഷ​ക​ൾ അ​നു​വ​ദി​ച്ച സ്റ്റാ​ന്‍റു​ക​ളി​ൽ മാ​ത്ര​മേ നി​ർ​ത്തി​യി​ടാ​വൂ. മാ​വൂ​ർ റോ​ഡ് പു​തി​യ സ്റ്റാ​ൻ​ഡ് ബ​സ് ബേ​യ്ക്ക് മു​ൻ​വ​ശ​വും കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​വും ഓ​ട്ടോ​ക​ൾ നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ല.
• സ്ട്രീ​റ്റ് വെ​ൻ​ഡിം​ഗ്: ലൈ​സ​ൻ​സു​ള്ള ത​ട്ടു​ക​ട​ക​ളും ഉ​ന്തു​വ​ണ്ടി​ക​ളും അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം പ്ര​വ​ർ​ത്തി​ക്ക​ണം. അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

District News

‘കോ​ഴി​ക്കോ​ട് ജി​ല്ല​യ്ക്കു​ള്ള മു​ഴു​വ​ന്‍ റേ​ഷ​ന്‍ വി​ഹി​ത​വും എ​ത്തി​ച്ചു’

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഓ​ണം സ്‌​പെ​ഷ​ല്‍ അ​രി- ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ലെ സാ​ങ്കേ​തി​ക ത​ട​സം പ​രി​ഹ​രി​ച്ചെ​ന്നും ഇ​ന്നു​മു​ത​ല്‍ പൂ​ര്‍​ണ​തോ​തി​ലാ​കു​മെ​ന്നും മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ഓ​ണം സ്‌​പെ​ഷ​ല്‍ അ​രി മു​ഴു​വ​നും വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ലെ എ​ഫ്സി​ഐ ഗോ​ഡൗ​ണു​ക​ളി​ല്‍ അ​രി സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ലാ​ണ് റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഓ​ണം സ്‌​പെ​ഷ​ല്‍ അ​രി എ​ത്താ​ന്‍ വൈ​കി​യ​ത്. ഗോ​ഡൗ​ണു​ക​ളി​ല്‍ പു​തി​യ സ്റ്റോ​ക്ക് എ​ത്തി​യി​ട്ടു​ണ്ടെ​ന്നും വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ അ​രി​മി​ല്ലു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ സ്പെ​ഷ​ല്‍ സ്‌​ക്വാ​ഡ് രം​ഗ​ത്തു​ണ്ട്. പ​ച്ച​ക്ക​റി ക​ട​ക​ള്‍, റീ​ടെ​യ്ല്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ഊ​ര്‍​ജി​ത​മാ​ക്കാ​ന്‍ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. അ​വ​ശ്യ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ അ​വ​ധി​യെ​ടു​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ജി​ല്ല​ക​ളി​ലെ റേ​ഷ​ന്‍ കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ തു​ട​ര്‍​അ​വ​ലോ​ക​നം ഇ​ന്ന് രാ​വി​ലെ ന​ട​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ന​ലെ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ എ​ഫ്‌​സി​ഐ, ജി​എ​സ്ടി, ആ​ദാ​യ​നി​കു​തി, ഭ​ക്ഷ്യ-​സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ്, സ​പ്ലൈ​കോ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​ബ​ന്ധി​ച്ചു.

District News

ച​ങ്ങ​രോ​ത്ത് ക​ർ​ഷ​ക ദി​നം ആ​ച​രി​ച്ചു

പേ​രാ​മ്പ്ര: ക​ർ​ഷ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രേ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളേ​യും ആ​ദ​രി​ക്കു​ക​യും അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഹീ​ദ പാ​റ​മ്മ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ യു. ​അ​നി​ത, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ബി. താ​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ. സു​വ​ർ​ണ, സി. ​ബി​ജു, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് കോ​ശി, ഷ​രീ​ഫ് ക​യ​നോ​ത്ത്, കെ. ​രാ​ജീ​വ​ൻ, കൃ​ഷി ഓ​ഫീ​സ​ർ കെ.​ടി. കാ​വ്യ , സി.​എം. ച​ന്ദ്ര​ൻ, സി. ​കെ. രാ​ഘ​വ​ൻ, എ​ൻ. പി. ​സ​ത്യ​വ​തി, അ​സീ​സ് ന​രി​ക്ക​ല​ക്ക​ണ്ടി, ശ്രീ​ധ​ര വാ​ര്യ​ർ, ഇ​ല്ല​ത്ത് മോ​ഹ​ന​ൻ, ആ​യി​ലാ​ണ്ടി ഹ​മീ​ദ്, പി.​ടി. സു​രേ​ന്ദ്ര​ൻ, പി.​സി. സ​തീ​ശ​ൻ, കെ.​അ​ജാ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

മി​ക​ച്ച സ​മ്മി​ശ്ര ക​ർ​ഷ​ക​നാ​യ സി​ബി ജോ​ർ​ജ് പു​ല്ലാ​ട്ട്, മി​ക​ച്ച വ​നി​താ ക​ർ​ഷ​ക​യാ​യ സീ​ന ജോ​ജി ചാ​ലു​ങ്ക​ൽ, മി​ക​ച്ച ജൈ​വ ക​ർ​ഷ​ക​നാ​യ ടി.​ജെ. ഏ​ബ്ര​ഹാം തേ​വ​ർ​ക്കോ​ട്ട​യി​ൽ, മു​തി​ർ​ന്ന ക​ർ​ഷ​ക​രാ​യ പി.​സി. മൈ​ക്കി​ൾ പ്ലാ​ത്തോ​ട്ട​ത്തി​ൽ, ഇ​ബ്രാ​ഹിം ചാ​ലി​ൽ മീ​ത്ത​ൽ, ശ​ങ്ക​ര​ൻ നാ​യ​ർ ച​മ്മ​ൻ​കു​ഴി​യി​ൽ, മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​ക​യാ​യ പി.​ബി. നി​ഷ, നൂ​ത​ന ക​ർ​ഷ​ക​നാ​യ കെ. ​രാ​ജേ​ഷ് കു​മാ​ർ പു​ത്ത​ൻ​പീ​ടി​ക​യി​ൽ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​യാ​യ കു​ഞ്ഞി​രാ​മ​ൻ കി​ഴ​ക്കേ​പ​റ​മ്പി​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

District News

വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി പി​ടി​യി​ൽ

തി​രു​വ​മ്പാ​ടി: ആ​ളി​ല്ലാ​ത്ത വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പു​ന്ന​ക്ക​ൽ വ​ഴി​ക്ക​ട​വി​ലു​ള്ള നോ​യ​ലി​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​വ​ർ​ച്ച ന​ട​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ പു​റ​ത്തു​പോ​യ സ​മ​യം നോ​ക്കി വീ​ടി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് സം​ഘം അ​ക​ത്തു​ക​ട​ന്ന​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഡി​എ​സ്എ​ൽ​ആ​ർ കാ​മ​റ​യു​മാ​ണ് ക​വ​ർ​ന്ന​ത്.

പ്ര​ദേ​ശ​ത്തെ വി​വി​ധ സി​സി​ടി​വി കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് തി​രു​വ​മ്പാ​ടി എ​സ്ഐ ര​മ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്ന മ​റ്റ് നാ​ലു​പേ​രെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

District News

‘മെ​ഡി​ക്ക​ൽ കോ​ള​ജി​നെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് അ​ന്യ​മാ​ക്കി​യ​വ​ർ ച​ക്ക​ള​ത്തി പോ​രാ​ട്ടം ന​ട​ത്തു​ന്നു’

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജൂ​ലൈ 30ന് ​ന​ട​ന്ന ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യി​ൽ യു​ഡി​എ​ഫ്-​എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഒ​രു​മി​ച്ച് കൈ​യ​ടി​ച്ച​തു​കൊ​ണ്ടാ​ണ് പ​ത്തോ​ള​ജി വി​ഭാ​ഗ​ത്തി​ൽ സൗ​ജ​ന്യ​മാ​യി​രു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് 800 രൂ​പ​വ​രെ ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​തെ​ന്നും ബി​ജെ​പി അം​ഗം മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ വി​യോ​ജ​ന​ക്കു​റി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും ബി​ജെ​പി സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. പ്ര​കാ​ശ് ബാ​ബു പ​റ​ഞ്ഞു. ലാ​ബ് ഫീ​സ് വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, കാ​രു​ണ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പു​നഃ​സ്ഥാ​പി​ക്കു​ക, മ​രു​ന്ന് ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​യ​ർ​ത്തി ബി​ജെ​പി സി​റ്റി ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. വ​ൽ​സ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

District News

വു​ഷു ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു

കോ​ഴി​ക്കോ​ട്: അ​സ്മി​ത ഖേ​ലോ ഇ​ന്ത്യ-​കോ​ഴി​ക്കോ​ട് വു​ഷു വ​നി​താ സി​റ്റി ലീ​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് സ​മാ​പി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പ്ര​പു ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​വ​റോ​ൾ 92 പോ​യ​ന്‍റു​ക​ളോ​ടെ യി​ൻ യാ​ങ് വു​ഷു ക്ല​ബ് ഒ​ന്നാം സ്ഥാ​ന​വും 77 പോ​യ​ന്‍റു​ക​ളോ​ടെ പാ​ലാ​ഴി വു​ഷു ക്ല​ബ് ര​ണ്ടാം സ്ഥാ​ന​വും 42 പോ​യ​ന്‍റു​ക​ളോ​ടെ യു​എം​എ​ഐ വു​ഷു റി​സ​ർ​ച്ച് സെ​ന്‍റ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ജി​ല്ലാ വു​ഷു അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ.​പി. സെ​യ്താ​ലി, സെ​ക്ര​ട്ട​റി ഡോ. ​സി.​പി. ആ​രി​ഫ്, റം​ഷി അ​ബ്ദു​റ​ഹി​മാ​ൻ, എ.​പി. ജെ​ഫ്സ​ൽ, ആ​യി​ഷാ ന​സ്‌​റി​ൻ, സി.​പി. ഷ​ബീ​ർ എ​ന്നി​വ​ർ മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

District News

പെ​രു​വ​ണ്ണാ​മൂ​ഴി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

പെ​രു​വ​ണ്ണാ​മൂ​ഴി: പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ എ​യു​പി സ്കൂ​ൾ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. യോ​ഗം ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് ഉ​ദ് ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം വ​ള്ളോ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് മു​തു​കാ​ട്, വാ​ർ​ഡ് മെം​ബ​ർ എ. ​ജി. ഭാ​സ്ക​ര​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​കെ. ഷി​നോ​ജ്, പ്ര​ധാ​ന അ​ധ്യാ​പ​ക യു.​സി. സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ർ​വ അ​ധ്യാ​പ​ക​രാ​യ മാ​ത്യു മ​ല​യാ​റ്റൂ​ർ, ജെ​സി ആ​ൻ​ഡ്രൂ​സ്, മ​റി​യാ​മ്മ മാ​ത്യു, കെ.​ടി. ഏ​ബ്രാ​ഹം, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: എ.​ജി. ഭാ​സ്ക​ര​ൻ (ചെ​യ​ർ​മാ​ൻ), നി​ധി​ൻ തോ​മ​സ് (വൈ​സ് ചെ​യ​ർ​മാ​ൻ), യു.​സി. സി​ന്ധു (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), വി.​കെ. ഷി​നോ​ജ് (ട്ര​ഷ​റ​ർ).

District News

ആ​രോ​ഗ്യവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട്: ഹെ​ൽ​ത്തി കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ​തും ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എ.​സി. അ​ര​വി​ന്ദ​ൻ, ജെ​എ​ച്ച്ഐ​മാ​രാ​യ എ.​എം. മ​നു, ബി​നി​ൽ, ബി. ​ചി​ത്ര​ലേ​ല എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഹെ​ൽ​ത്ത് കാ​ർ​ഡ് ഇ​ല്ലാ​തെ​യും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ അ​റി​യി​ച്ചു.

District News

എ​ൽ​ഡി​എ​ഫി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ൾ വാ​ക്കൗ​ട്ട് ന​ട​ത്തി

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ എ​ൽ​ഡി​എ​ഫി​ലെ അ​ഞ്ച് അം​ഗ​ങ്ങ​ൾ വാ​ക്കൗ​ട്ട് ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ 12,14 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വ​ട്ട​ച്ചി​റ-​വ​യ​ല​ട റോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സ്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട വി​ഷ​യ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​ക്ക് ന​ട​ത്തി​യ​ത്.

ര​ണ്ടാം വാ​ർ​ഡ് മെം​ബ​ർ എ​ൻ.​ജെ. ആ​ന്‍​സ​മ്മ, നാ​ലാം വാ​ർ​ഡ് മെം​ബ​ർ വി.​കെ. ഹ​സീ​ന, അ​ഞ്ചാം വാ​ർ​ഡ് മെം​ബ​ർ പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, പ​ന്ത്ര​ണ്ടാം വാ​ർ​ഡ് മെം​ബ​ർ ജ​ലീ​ൽ കു​ന്നും​പു​റ​ത്ത്, പ​തി​മൂ​ന്നാം വാ​ർ​ഡ് മെം​ബ​ർ എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​രാ​ണ് വാ​ക്കൗ​ട്ട് ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ 29 അ​ജ​ണ്ട​ക​ൾ അം​ഗീ​ക​രി​ച്ചു.

District News

ഞെ​ളി​യ​ന്‍​പ​റ​മ്പി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണം 13 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യി

കോ​ഴി​ക്കോ​ട്: കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഞെ​ളി​യ​ന്‍​പ​റ​മ്പി​ലെ മാ​ലി​ന്യ സം​സ്‌​ക​ര​ണം 13 ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​യ​താ​യി മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍ പ​റ​ഞ്ഞു. ക​രാ​ര്‍ നി​ല​വി​ല്‍ വ​ന്ന് ആ​റ് മാ​സം പി​ന്നി​ടു​മ്പോ​ള്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണം ന​ല്ല രീ​തി​യി​ല്‍ മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. ക​ന​ത്ത മ​ഴ വെ​ല്ലു​വി​ളി സൃ​ഷ്ടി​ച്ചെ​ങ്കി​ലും ക​രാ​ര്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും മാ​ലി​ന്യ സം​സ്‌​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​റ് മാ​സ​ത്തെ അ​വ​ലോ​ക​ന യോ​ഗം പൂ​ര്‍​ത്തി​യാ​യി.

പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ലെ​ഗ​സി മാ​ലി​ന്യ നി​ക്ഷേ​പം ശാ​സ്ത്രീ​യ​മാ​യി നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​നും പ​രി​സ്ഥി​തി പു​നഃ​സ്ഥാ​പ​ന​ത്തി​നു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സു​പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ് ഞെ​ളി​യ​ന്‍​പ​റ​മ്പ് ബ​യോ​മൈ​നിം​ഗ് ആ​ന്‍​ഡ് ബ​യോ​റെ​മീ​ഡി​യേ​ഷ​ന്‍ പ്രോ​ജ​ക്ട്. ലോ​ക​ബാ​ങ്കി​ന്‍റെ​യും ഏ​ഷ്യ​ന്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ബാ​ങ്കി​ന്‍റെ​യും കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ​യും സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ര​ളാ സോ​ളി​ഡ് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് പ്രോ​ജ​ക്ട്(​കെ​എ​സ്ഡ​ബ്ല്യു​എം​പി) വ​ഴി​യാ​ണ് ഇ​ത് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് സി​ഗ്മ ഗ്ലോ​ബ​ല്‍, കെ​എ​സ്ഡ​ബ്ല്യു​എം​പി എ​ന്നി​വ​യു​മാ​യാ​ണ് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. 2026 ഫെ​ബ്രു​വ​രി 9നാ​ണ് ക​രാ​ര്‍ നി​ല​വി​ല്‍ വ​ന്ന​ത്. 2027 ജൂ​ലൈ​യി​ല്‍ ക​രാ​ര്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും. ഇ​തി​നോ​ട​കം ര​ണ്ട് ത​വ​ണ കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഞെ​ളി​യ​ന്‍​പ​റ​മ്പ് സ​ന്ദ​ര്‍​ശി​ച്ചു. പ​ദ്ധ​തി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഘ​ട്ടം ഘ​ട്ട​മാ​യി വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു​വെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു.

മാ​ലി​ന്യം പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്ത ശേ​ഷം പ്ര​ദേ​ശ​ത്ത് ബി​പി​സി​എ​ല്ലു​മാ​യി ചേ​ര്‍​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ ബ​യോ സി​എ​ന്‍​ജി പ്രോ​ജ​ക്ട് ന​ട​പ്പി​ലാ​ക്കും. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ ഏ​ഴ് ഏ​ക്ക​ര്‍ സ്ഥ​ലം ബി​പി​സി​എ​ല്ലി​ന് കൈ​മാ​റും. മൂ​ന്ന് ഏ​ക്ക​ര്‍ സ്ഥ​ലം ഇ​തി​നോ​ട​കം ത​ന്നെ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് അ​വ​ര്‍​ക്ക് കൈ​മാ​റാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലാ​ക്കി മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും മേ​യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജൈ​വ​മാ​ലി​ന്യം പൂ​ര്‍​ണ​മാ​യും സം​സ്‌​ക​രി​ച്ച് ബ​യോ സി​എ​ന്‍​ജി​യാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള വ​ലി​യ പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ന​ഗ​രം അ​നു​ഭ​വി​ക്കു​ന്ന വ​ലി​യൊ​രു പ്ര​ശ്‌​ന​ത്തി​ന് ശാ​സ്ത്രീ​യ​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മാ​ലി​ന്യം നീ​ക്കം ചെ​യ്ത് തി​രി​ച്ചു​പി​ടി​ച്ചത് 2.5 ഏ​ക്ക​ര്‍ ഭൂ​മി

ക​രാ​ര്‍ നി​ല​വി​ല്‍ വ​രു​മ്പോ​ള്‍ ഏ​ക​ദേ​ശം 2,00,966 മെ​ട്രി​ക് ട​ണ്‍ ലെ​ഗ​സി വേ​സ്റ്റാ​ണ് ഞെ​ളി​യ​ന്‍​പ​റ​മ്പി​ലു​ണ്ടാ​യി​രു​ന്ന​ത്. 23,000 മെ​ട്രി​ക് ട​ണ്‍ മാ​ലി​ന്യം വേ​ര്‍​തി​രി​ച്ച് ഇ​തി​നോ​ട​കം നീ​ക്കം ചെ​യ്തു. 2.5 ഏ​ക്ക​ര്‍ ഭൂ​മി മാ​ലി​ന്യം നീ​ക്കം ചെ​യ്ത് തി​രി​ച്ചു​പി​ടി​ച്ചെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ര്‍ ഡോ. ​ജ​യ​ശ്രീ പ​റ​ഞ്ഞു. ദീ​ര്‍​ഘ​കാ​ല​മാ​യി ന​ഗ​രം അ​നു​ഭ​വി​ക്കു​ന്ന ഒ​രു വ​ലി​യ പ്ര​ശ്‌​ന​മാ​യി​രു​ന്നു മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​ന​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത. ഇ​ത് ശാ​സ്ത്രീ​യ​മാ​യി നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ഞെ​ളി​യ​ന്‍​പ​റ​മ്പി​ല്‍ ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഞെ​ളി​യ​ന്‍​പ​റ​മ്പി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന മാ​ലി​ന്യം വ​ലി​യൊ​രു കു​ന്നു​പോ​ലെ​യാ​യി​രു​ന്നു. മു​മ്പ് ഈ ​മാ​ലി​ന്യം വേ​ര്‍​തി​രി​ച്ച് സം​സ്‌​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ ഈ ​മാ​ലി​ന്യ​ങ്ങ​ളെ​ല്ലാം ഒ​ന്നു​ചേ​ര്‍​ന്ന് ന​ഗ​ര​ത്തി​ലെ വ​ലി​യൊ​രു പ്ര​ശ്‌​ന​മാ​യി മാ​റി​യി​രു​ന്നു. ഇ​വി​ടേ​ക്ക് മാ​ലി​ന്യം എ​ത്തി​ച്ച് നി​ക്ഷേ​പി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​യി. ഈ ​അ​വ​സ​ര​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കെ​എ​സ്ഡ​ബ്ല്യു എം​പി, സി​ഗ്മ ഗ്ലോ​ബ​ല്‍ എ​ന്നി​വ​യു​മാ​യി ചേ​ര്‍​ന്ന് നി​ന്നു​കൊ​ണ്ട് ഈ ​പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ച്ച് വേ​ര്‍​തി​രി​ക്കു​ക എ​ന്ന​താ​ണ് ഈ ​ക​രാ​റി​ന്‍റെ ല​ക്ഷ്യം. പ്ലാ​സ്റ്റി​ക്, മ​ണ്ണ്, ത​ടി എ​ന്നി​വ പ്ര​ത്യേ​കം വേ​ര്‍​തി​രി​ച്ച് മാ​ലി​ന്യ​ശേ​ഖ​ര​ണം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. ക​രാ​ര്‍ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ ഞെ​ളി​യ​ന്‍​പ​റ​മ്പി​ലെ മാ​ലി​ന്യം പൂ​ര്‍​ണ​മാ​യും നീ​ക്കം ചെ​യ്ത് അ​വി​ടു​ത്തെ ഭൂ​മി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കു​ക എ​ന്ന​താ​ണ് മ​റ്റൊ​രു ല​ക്ഷ്യം.
അ​തേ​സ​മ​യം മ​ഴ ക​ന​ത്ത​ത് മാ​ലി​ന്യ നീ​ക്ക​ത്തി​ന്‍റെ വേ​ഗ​ത കു​റ​ച്ച​താ​യും സ്ഥ​ല​ത്ത് ഉ​ത്പാ​ദി​പ്പി​ച്ച ആ​ര്‍​ഡി​എ​ഫ്, സി​മ​ന്‍റ് ഫാ​ക്ട​റി​ക​ളി​ലേ​ക്ക് ക​യ​റ്റി അ​യ​യ്ക്കു​ന്ന​ത് വേ​ഗ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും അ​വ​ലോ​ക​ന​യോ​ഗം വി​ല​യി​രു​ത്തി. കെ​എ​സ്ഡ​ബ്ല്യു​എം​പി ചീ​ഫ് ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ബി​ന്ദു ജാ​സ്മി​ന്‍,കെ​എ​സ്ഡ​ബ്ല്യു​എം​പി ഡെ​പ്യൂ​ട്ടി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ശ്യാ​മ​പ്ര​സാ​ദ്, കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​രാ​ജീ​വ്, പ്ര​തി​പ​ക്ഷ നേ​താ​വ് എ​സ്.​വി.​എം. ഷ​മീ​ല്‍, മ​ന​ക്ക​ല്‍ ശ​ശി, നം​ബി​ഡി നാ​രാ​യ​ണ​ന്‍, എ​സ്.​എം. തു​ഷാ​ര, സാ​റാ ജാ​ഫ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

District News

മു​ക്ക​ത്തെ ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ്; ലീ​ഗി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സി​പി​എം

മു​ക്കം: മു​ക്ക​ത്തെ ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് വി​വാ​ദ​ത്തി​ൽ മു​സ്‌​ലിം ലീ​ഗി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി സി​പി​എം. ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​നെ​തി​രാ​യ സ​മ​രം ബാ​ർ മു​ത​ലാ​ളി​മാ​രെ സ​ഹാ​യി​ക്കാ​നാ​ണ​ന്നും ഡി​സി​സി സെ​ക്ര​ട്ട​റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ മു​ക്ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റി​ൽ പ​ല ലീ​ഗ് നേ​താ​ക്ക​ൾ​ക്കും ഷെ​യ​ർ ഉ​ണ്ടെ​ന്നും സി​പി​എം നേ​താ​ക്ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ലീ​ഗ് നേ​താ​ക്ക​ളു​ടെ ഷെ​യ​ർ സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്ത് വി​ടു​മെ​ന്നും സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന എ​ക്സൈ​സ് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മു​ക്ക​ത്തെ ഔ​ട്ട്‌​ലെ​റ്റ് അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​ന് കോ​ൺ​ഗ്ര​സി​ന്‍റെ മ​ന്ത്രി​യു​ടെ കീ​ഴി​ലു​ള്ള വ​കു​പ്പി​ൽ ഉ​ള്ള​വ​ർ വി​ചാ​രി​ച്ചാ​ൽ ന​ട​ക്കു​മെ​ന്നി​രി​ക്കേ ന​ഗ​ര​സ​ഭ​യ്ക്ക് എ​തി​രാ​യി മു​സ്‌​ലിം ലീ​ഗ് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​നം ദു​ഷ്ട​ലാ​ക്കോ​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ണ്. കോ​ൺ​ഗ്ര​സും ലീ​ഗും ചേ​ർ​ന്നു ഭ​രി​ക്കു​ന്ന തി​രു​വ​മ്പാ​ടി​യി​ലും രാ​മ​നാ​ട്ടു​ക​ര​യി​ലും ന​രി​ക്കു​നി​യി​ലും നി​ല​മ്പൂ​രി​ലും മ​ഞ്ചേ​രി​യി​ലും മ​റ്റും ഔ​ട്ട്‌​ലെ​റ്റു​ക​ൾ ഉ​ണ്ടെ​ന്നി​രി​ക്കെ മു​ക്ക​ത്ത് മാ​ത്രം മ​ദ്യ​നി​രോ​ധ​നം വേ​ണ​മെ​ന്ന് പ​റ​യു​ന്ന​ത് ദു​രു​ദ്ദേ​ശ​പ​ര​മാ​ണ​ന്നും സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മു​ക്ക​ത്ത് ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ടി. ​വി​ശ്വ​നാ​ഥ​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗ​വും തി​രു​വ​മ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ വി.​കെ. വി​നോ​ദ്, ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ കെ.​ടി. ബി​നു, സി.​എ. പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 

District News

ഇ​ഡി റെ​യ്ഡ്: സാ​മ്പ​ത്തി​ക കു​റ്റം ചെ​യ്തു​വെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മമെന്ന്

കോ​ഴി​ക്കോ​ട്: സി​പി​എം നേ​താ​ക്ക​ള്‍​ക്കെ​തി​രേ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് പു​ക​മ​റ സൃ​ഷ്ടി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ​യും ചി​ല നി​ക്ഷി​പ്ത താ​ത്പ​ര്യ​ക്കാ​രു​ടെ​യും ആ​സൂ​ത്രി​ത​മാ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​നി​ഖി​ലി​ന്‍റെ ഫ്‌​ളാ​റ്റി​ല്‍ ന​ട​ന്ന റെ​യ്ഡെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​രോ​പി​ച്ചു. ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ന​ന്ദു​വി​ന്‍റെ വീ​ട് ഉ​ൾ​പ്പെ​ടെ മ​റ്റി​ട​ങ്ങ​ളി​ലും ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​തി​ലൂ​ടെ ഗു​രു​ത​ര​മാ​യ എ​ന്തോ സാ​മ്പ​ത്തി​ക കു​റ്റം ചെ​യ്തു​വെ​ന്ന പ്ര​തീ​തി സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ല​ക്ഷ്യം​വ​ച്ചു​കൊ​ണ്ട് ന​ട​ക്കു​ന്ന കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ നീ​ക്ക​ങ്ങ​ളെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ് പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി

District News

ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; യു​വാ​വി​ന് ആ​റു​മാ​സം ക​ഠി​നത​ട​വും പി​ഴ​യും ശി​ക്ഷ

നാ​ദാ​പു​രം: വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ പ്ര​തി​ക്ക് ക​ഠി​നത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കാ​യ​ണ്ണ മാ​ട്ട​നോ​ട് സ്വ​ദേ​ശി പ​ടി​ഞ്ഞാ​റേ ചാ​ലി​ൽ ടി.​പി.​സി. ഷി​ജു(45) വി​നെ​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് ദേ​വ​ൻ കെ. ​മേ​നോ​ൻ ശി​ക്ഷി​ച്ച​ത്.

ആ​റ് മാ​സം ക​ഠി​ന ത​ട​വും 2500 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. മാ​ട്ട​നോ​ട്ടെ ഇ​ട​വ​ഴി​യി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന അ​തി​ജീ​വി​ത​ക്ക് നേ​രെ പ്ര​തി മു​ണ്ട് പൊ​ക്കി കാ​ണി​ച്ച് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.2024 സെ​പ്റ്റം​ബ​ർ 30 ന് ​വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി പേ​രാ​മ്പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ എ​ട്ട് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 15രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

പേ​രാ​മ്പ്ര പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​ഷ​മീ​ർ, എം. ​ബി​ജു​രാ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി.

District News

ഫാ. ​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ലി​നെ അ​നു​സ്മ​രി​ച്ചു

തി​രു​വ​മ്പാ​ടി: സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ഫാ. ​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ലി​ന്‍റെ എ​ട്ടാ​മ​ത് ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

പു​ന്ന​ക്ക​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി​യും ക​ല്ല​റ​യി​ൽ ഒ​പ്പീ​സ് പ്രാ​ർ​ഥ​ന​യും ന​ട​ത്തി​യ​ശേ​ഷ​മാ​ണ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ന്ന​ത്. താ​മ​ര​ശേ​രി രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ജി​ന്‍റോ മ​ച്ചു​കു​ഴി​യി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പെ​രു​വേ​ലി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


രൂ​പ​താ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി, സെ​ക്ര​ട്ട​റി ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​വി. ജോ​ൺ, ഏ​ബ്ര​ഹാം മ​ണ​ലോ​ടി, ജോ​സ് കു​രി​ശും​മൂ​ട്ടി​ൽ, തോ​മ​സ് കു​രി​ശും​മൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​ചാ​ണ്ടി കു​രി​ശും​മൂ​ട്ടി​ൽ സ​മൂ​ഹ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും വ്യ​ക്തി​ത്വ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​നു​സ്മ​രി​ച്ചു.

District News

മു​ക്ക​ത്ത് പു​തി​യ മൈ​ജി ഫ്യൂ​ച്ച​ര്‍ ഷോ​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: മു​ക്ക​ത്ത് പു​തി​യ മൈ​ജി ഫ്യൂ​ച്ച​ര്‍ ഷോ​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റ്സി​നൊ​പ്പം ഹോം ​ആ​ന്‍​ഡ് കി​ച്ച​ണ്‍ അ​പ്ല​യ​ന്‍​സ​സും ല​ഭി​ക്കു​ന്ന ഫ്യൂ​ച്ച​ര്‍ ഷോ​റൂം സി​നി​മാ​താ​രം ഹ​ണി റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ധു​നി​ക​ത​യും ഗു​ണ​മേ​ന്മ​യും ഒ​രു​മി​ക്കു​ന്ന ഷോ​റൂ​മി​ല്‍ ഏ​റ്റ​വും മി​ക​ച്ച ഓ​ഫ​റു​ക​ളും ഏ​റ്റ​വും വ​ലി​യ വി​ല​ക്കു​റ​വു​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ല്‍ ലാ​ഭം ഈ​ടാ​ക്കാ​തെ​യു​ള്ള വി​ല്‍​പ്പ​ന​യാ​ണ് മൈ​ജി മു​ക്ക​ത്തി​ന് സ​മ്മാ​നി​ച്ച​ത്. വ​മ്പ​ന്‍ ഉ​ദ്ഘാ​ട​ന ഓ​ഫ​റു​ക​ള്‍​ക്കൊ​പ്പം "മൈ​ജി ഓ​ണം, മാ​സ് ഓ​ണം-​സീ​സ​ണ്‍ നാ​ല്' സ​മ്മാ​ന​ങ്ങ​ളും സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും ഷോ​റൂ​മി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്നു.

ബ​മ്പ​ര്‍ സ​മ്മാ​നം ബി​എം​ഡ​ബ്ല്യു കാ​ര്‍, ല​ക്കി ഡ്രോ​യി​ലൂ​ടെ 20 കാ​ര്‍, 25 സ്‌​കൂ​ട്ട​ര്‍, 1 ല​ക്ഷം രൂ​പ വീ​തം 100 പേ​ര്‍​ക്ക് കാ​ഷ് പ്രൈ​സ്, 50 പേ​ര്‍​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്രി​പ്പ്, ഇ​തി​ന് പു​റ​മെ ഉ​റ​പ്പാ​യ സ്‌​ക്രാ​ച്ച് ആ​ൻ​ഡ് വി​ന്‍ സ​മ്മാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 30 കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളും ഡി​സ്‌​കൗ​ണ്ടു​ക​ളു​മാ​ണ് മൈ​ജി ഓ​ണം ഓ​ഫ​റി​ലൂ​ടെ ന​ല്‍​കു​ന്ന​ത്. ഈ ​സ​മ്മാ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ ദേ​ശീ​യ-​അ​ന്ത​ര്‍​ദേ​ശീ​യ ബ്രാ​ന്‍​ഡു​ക​ള്‍ ന​ല്‍​കു​ന്ന സ്പെ​ഷ​ല്‍ ഓ​ണം ഓ​ഫ​റു​ക​ളും ഫി​നാ​ന്‍​സ് സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന ഓ​ഫ​റു​ക​ളും കൂ​ടി ചേ​രു​മ്പോ​ള്‍ ഓ​ഫ​ര്‍ മൂ​ല്യം ആ​കെ 30 കോ​ടി രൂ​പ ക​ട​ക്കും.

District News

ക​ർ​ഷ​ക​രെ ആ​ദ​രി​ച്ച് കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത്

കൂ​ട​ര​ഞ്ഞി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക ദി​നാ​ഘോ​ഷ​വും മി​ക​ച്ച ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു. കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി എം​എ​ൽ​എ സി. ​കെ. കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബോ​ബി ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്കു​ട്ടി ക​ക്കാ​ടം​പൊ​യി​ൽ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജെ​യിം​സ് വേ​ളാ​ശേ​രി, ആ​യി​ഷ ബി. ​ഷി​യാ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജി​മ്മി ജോ​സ്, കൃ​ഷി ഓ​ഫീ​സ​ർ ടി​ൻ​സി ടോം, ​ആ​ദ​ർ​ശ് ജോ​സ​ഫ്, എം. ​കെ. സ​ജ​യ്, പി.​എം. തോ​മ​സ് മാ​സ്റ്റ​ർ, സ​ണ്ണി പെ​രി​കി​ലം​ത​റ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

കെ​എ​സ്എ​സ്പി​യു വ​നി​താ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി

ച​ക്കി​ട്ട​പാ​റ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ച​ക്കി​ട്ട​പാ​റ യൂ​ണി​റ്റ് വ​നി​താ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി. സം​ഘ​ട​ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മാ​ത്യു പേ​ഴ്ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ വേ​ദി ബ്ലോ​ക്ക് ക​ൺ​വീ​ന​ർ എം. ​രാ​ധ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന കൗ​ൺ​സി​ല​ർ ഡി. ​ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന അം​ഗം അ​ന്ന​ക്കു​ട്ടി തോ​മ​സ്, തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ആ​ലി​സ് അ​ഗ​സ്റ്റി​ൻ, ശോ​ഭ​ന മു​ണ്ടാ​ളി, മ​റി​യാ​മ്മ മാ​ത്യു, എം.​ഡി. വ​ത്സ, കെ.​വി. ത​ങ്കം, ശോ​ഭ​ന ഭാ​സ്ക​ർ, എ​ൻ.​വി. ഏ​ലി​ക്കു​ട്ടി, കെ.​കെ. അ​ശോ​ക​ൻ, കെ.​വി. വി​ജ​യ​കു​മാ​ർ, സ​ന്തോ​ഷ് കാ​ദം​ബ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ഊ​ര്‍​ജി​ത​മാ​ക്കും

പ​ത്ത​നം​തി​ട്ട: വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ല​ഹ​രി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി. സ്‌​കൂ​ൾ, കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ലെ ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​രീ​ക്ഷി​ച്ച് കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്‌​ട്ര​റേ​റ്റി​ല്‍ ന​ട​ന്ന വ്യാ​ജ​മ​ദ്യ നി​യ​ന്ത്ര​ണ ജി​ല്ലാ​ത​ല ജ​ന​കീ​യ സ​മി​തി യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് നി​ര്‍​ദേ​ശി​ച്ചു.

എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ല​ഹ​രി വി​രു​ദ്ധ ന​ട​പ​ടി യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ങ്ങ​ളി​ലും വൈ​കി​ട്ട് അ​ട​യ്ക്കു​മ്പോ​ഴും യൂ​ണി​ഫോ​മി​ലും മ​ഫ്തി​യി​ലും എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​യും പ​ട്രോ​ളിം​ഗു​മു​ണ്ട്. വ്യാ​ജ​വാ​റ്റ് ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ വ​നം വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ ക​ര്‍​ശ​ന നി​രീ​ക്ഷ​ണ​മു​ണ്ട്.

ജി​ല്ല​യി​ലെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, ഹൈ​സ്‌​കൂ​ളു​ക​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ക്ല​ബു​ക​ള്‍ രൂ​പി​ക​രി​ച്ചു. കോ​ള​ജു​ക​ളി​ല്‍ നേ​ര്‍​കൂ​ട്ടം ക​മ്മി​റ്റി​ക​ളും ഹോ​സ്റ്റ​ലു​ക​ളി​ല്‍ ശ്ര​ദ്ധ ക​മ്മി​റ്റി​ക​ളും സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ഓ​രോ താ​ലൂ​ക്കു​ക​ളി​ലും ജ​ന​ജാ​ഗ്ര​ത വോ​ള​ണ്ടി​യ​ര്‍ ടീം ​രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍ എ​ന്ന പേ​രി​ല്‍ ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​പ​ണ​നം ത​ട​യു​ന്ന​തി​ന് എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കി.

ഓ​ണ​ക്കാ​ല​ത്ത് സ്പി​രി​റ്റ് ക​ട​ത്ത്, അ​ന​ധി​കൃ​ത മ​ദ്യ നി​ര്‍​മാ​ണം, അ​ന​ധി​കൃ​ത മ​ദ്യ വി​ല്‍​പ്പ​ന, വ്യാ​ജ​വാ​റ്റ്, മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് എ​ന്നി​വ അ​മ​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് ഓ​ഗ​സ്റ്റ് 31 വ​രെ എ​ക്സൈ​സ് സ്പെ​ഷ്യ​ല്‍ ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​ക്സൈ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ര​ണ്ട് ഓ​ഫീ​സു​ക​ള്‍ കേ​ന്ദ്ര​മാ​ക്കി ര​ണ്ട് സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് യൂ​ണി​റ്റു​ക​ള്‍ പ്ര​ത്യേ​ക​മാ​യി രൂ​പീ​ക​രി​ച്ചു.

അ​ബ്കാ​രി, എ​ന്‍​ഡി​പി​എ​സ് കു​റ്റ​ക്യ​ത്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും പ​രാ​തി​ക​ളും അ​ന​ധി​കൃ​ത ക​ട​ത്ത് സം​ബ​ന്ധി​ച്ചും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ​ത​ല, താ​ലൂ​ക്ക്ത​ല ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ളി​ല്‍ ഫോ​ണ്‍ മു​ഖേ​ന അ​റി​യി​ക്കാം. ജി​ല്ല ക​ണ്‍​ട്രോ​ള്‍ റൂം -0468 2222873, ​ടോ​ള്‍ ഫ്രീ ​ന​മ്പ​ർ- 1055, എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ്, പ​ത്ത​നം​തി​ട്ട- 0468 2222502, 9400069466. എ​ഡി​എം ആ​ര്‍. രാ​ജ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ പി. ​എ​ൽ. ഷി​ബു, അ​സി​സ​റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍​മാ​രാ​യ എ​സ്. അ​നി​ല്‍​കു​മാ​ർ, എ​സ്. സ​നി​ല്‍, ജ​ന​കീ​യ സ​മി​തി അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

കോ​ന്നി ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്

കോ​ന്നി: കോ​ന്നി ടൗ​ണി​ലെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​രം കാ​ണാ​നാ​വാ​തെ അ​ധി​കൃ​ത​ർ ന​ട്ടം​തി​രി​യു​ന്നു. സി​ഗ്ന​ൽ ലൈ​റ്റി​ൽ പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് നി​ല​വി​ൽ ടൗ​ണി​ലെ പ്ര​ധാ​ന കാ​ഴ്ച. സി​ഗ്ന​ലി​ന്‍റെ ഇ​ട​തു​വ​ശ​ത്ത് റോ​ഡി​ന് ആ​വ​ശ്യ​ത്തി​ന് വീ​തി​യി​ല്ലാ​ത്ത​തും, ഈ ​ഭാ​ഗ​ത്തെ അ​ന​ധി​കൃ​ത വാ​ഹ​ന പാ​ർ​ക്കിം​ഗു​മാ​ണ് സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്ന​ത്. ഇ​തു​മൂ​ലം സി​ഗ്ന​ൽ നോ​ക്കാ​തെ ഇ​ട​തു​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു​പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ന്നോ​ട്ട് പോ​കാ​നാ​വാ​തെ കു​രു​ക്കി​ൽ​പ്പെ​ടേ​ണ്ടി വ​രു​ന്നു​ണ്ട്. നി​ല​വി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ളു​ന്ന വാ​ഹ​ന​നി​ര​യാണ് രൂപപ്പെടുന്നത്. ഓ​ണ വി​പ​ണി സ​ജീ​വ​മാ​യ​തോ​ടെ ടൗ​ണി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രാ​ണ് മ​ണി​ക്കൂ​റു​ക​ളോ​ളം നി​ര​ത്തി​ൽപെട്ട് ദു​രി​ത​ത്തി​ലാ​വു​ന്ന​ത്.

നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പറ​ത്തി പാ​ർ​ക്കിം​ഗും ക​യ്യേ​റ്റ​വും

റോ​ഡു​വ​ശ​ങ്ങ​ളി​ലെ​യും സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ​ക്ക് തൊ​ട്ട​ടു​ത്തു​ള്ള​തു​മാ​യ അ​ശാ​സ്ത്രീ​യ പാ​ർ​ക്കിം​ഗ് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്നു. ഓ​ട്ടോ​റി​ക്ഷ​സ്റ്റാ​ൻ​ഡ്മാ​റ്റി​സ്ഥാ​പി​ക്കു​മെ​ന്നോ സി​ഗ്ന​ൽ ക​വ​ല​യു​ടെ 50 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പാ​ർ​ക്കിം​ഗ് ത​ട​യു​മെ​ന്നോ ഉ​ള്ള​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും​ന​ട​പ്പി​ലാ​യി​ട്ടി​ല്ല. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യി നി​ർ​മ്മി​ച്ച ന​ട​പ്പാ​ത​ക​ൾ ഉ​ന്തു​വ​ണ്ടി​ക​ളും പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​ക​ളും ക​യ്യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. സെ​ൻ​ട്ര​ൽ ടൗ​ൺ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത​മാ​യി പെ​ട്ടി​ക്ക​ട​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന​തും ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. ഇ​ത്ത​രം പെ​ട്ടി​ക്ക​ട​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ചി​ല രാ​ഷ്‌​ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് പ്ര​ധാ​ന ആ​ക്ഷേ​പം.

ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്ന് പ്ര​ത്യേ​ക മാ​സാ​ന്ത വ​രി​സം​ഖ്യ​യും അം​ഗ​ത്വ ഫീ​സും ഈ​ടാ​ക്കി​യാ​ണ് പെ​ട്ടി​ക്ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും, ഇ​തി​ന് ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യു​ണ്ടെ​ന്നും പ്രാ​ദേ​ശി​ക വ്യാ​പാ​രി​ക​ൾ ആ​രോ​പി​ക്കു​ന്നു. ഓ​ണ​ത്തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ യാ​ത്ര​ക്കാ​ർ ഏ​റെ ദു​രി​ത​ത്തി​ൽ പെ​ടും.

District News

ഓ​ണ​ത്തി​ന് നൂ​റു​മേ​നി ചെ​ണ്ടു​മ​ല്ലി; വി​ള​വെ​ടു​പ്പ് ന​ട​ത്തി പ്രി​യ​ദ​ർ​ശി​നി വാ​ർ​ഡ്

അ​ടൂ​ർ: ഓ​ണ​ത്തി​ന് ഒ​രു മു​റം പൂ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടൂ​ര്‍ ന​ഗ​ര​സ​ഭ 26-ാം വാ​ര്‍​ഡാ​യ പ്രി​യ​ദ​ര്‍​ശി​നി​യി​ല്‍ ന​ട​ത്തി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. ര​ണ്ട​ര മാ​സം നീ​ണ്ടു​നി​ന്ന കൃ​ഷി​യി​ല്‍ നൂ​റു​മേ​നി വി​ള​വാ​ണ് ല​ഭി​ച്ച​ത്.

അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ റീ​ന സാ​മു​വ​ല്‍ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ലി​ന്ന​റ്റ് മെ​റി​ന്‍ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ര്‍ ഷി​ബി​ന്‍ ഷാ​ജ്, മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ സ​ജു മി​ഖാ​യേ​ൽ, പ്ര​ശാ​ന്ത് ച​ന്ദ്ര​ന്‍​പി​ള്ള, ശോ​ഭ തോ​മ​സ്, പി. ​ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
വാ​ര്‍​ഡി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളാ​യ മി​നി, സ​തി, സു​ലേ​ഖ, ശ്യാ​മ​ള, സു​ശീ​ല, ശോ​ഭ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കൃ​ഷി. ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ അ​ല്‍​ക്ക​യു​ടെ മേ​ല്‍​നോ​ട്ട​വും കൃ​ഷി​ക്കു​ണ്ടാ​യി​രു​ന്നു.

District News

ആ​രാ​ധ​നാല​യ​ങ്ങ​ളി​ലും ക​ട​ക​ളി​ലും വ്യാ​പ​ക മോ​ഷ​ണം

പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​രാ​ധ​നാല​യ​ങ്ങ​ളി​ലും ക​ട​ക​ളി​ലും വ്യാ​പ​ക മോ​ഷ​ണം തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി​യി​ല്‍ പു​ല്ലാ​ട് തെ​ങ്ങും തോ​ട്ട​ത്തി​ല്‍ ദേ​വി ക്ഷേ​ത്ര​ത്തി​ലെ ന​ട​ക​ള്‍ തു​റ​ന്ന് ദേ​വി വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തി​യി​രു​ന്ന മാ​ല​ക​ളും കാ​ണി​ക്ക​വ​ഞ്ചി​യും ക​വ​ര്‍​ന്നു.

മ​റ്റൊ​രു ന​ട​തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും തു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല ഉ​പ​ദേ​വ​താ ക്ഷേ​ത്ര​ങ്ങ​ളു​ടെ മു​ന്നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന കാ​ണി​ക്ക​വ​ഞ്ചി​ക​ളും മോ​ഷ്ടി​ക്ക​പ്പെ​ട്ടു രാ​വി​ലെ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​വ​രാ​ണ് ന​ട​ത​റ​ന്ന് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത് തു​ട​ര്‍​ന്ന് ക്ഷേ​ത്രോ പ​ദേ​ശ​ക​സ​മി​തി കോ​യി​പ്രം പോ​ലി​സി​ല്‍ പ​രാ​തി ന​ല്‍​കി. പു​ല്ലാ​ട് വ​ട​ക്കേ ക​വ​ല​യി​ലെ ഒ​രു ക​ട, പു​ല്ലാ​ട് - കോ​ട്ട​യം റൂ​ട്ടി​ലെ മേ​ട​യി​ല്‍ പ​ടി​ക്ക​ല്‍ ജ​ഗ്ഷ​നി​ലു​ള​ള പ​ച്ച​ക​റി ക​ട, പാ​ട്ട​ക്കാ​ല ജം​ഗ്ഷ​നി​ലെ ക​ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ന്നു കോ​യി​പ്രം പോ​ലി​സ് സ​ബ്ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ​ങ്ക​ജ് കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

വേ​ള​മു​രു​പ്പു കു​ന്ന് സം​ര​ക്ഷി​ക്ക​ണം; ജ​ന​കീ​യ പ്ര​തി​രോ​ധ ജ്വാ​ല

അ​ടൂ​ർ: തൊ​ടു​വ​ക്കാ​ട് വേ​ള​മു​രു​പ്പു കു​ന്ന് സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ തൊ​ടു​വ​ക്കാ​ട് വാ​ർ​ഡ് കു​ന്ന് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.

ഏ​ഴം​കു​ളം, ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വേ​ള​മു​രു​പ്പ് കു​ന്നി​ലെ തേ​പ്പു​പാ​റ തോ​ട്ട​മു​ക്ക് പ്ര​ദേ​ശ​ത്ത് മ​ണ്ണ് ഇ​ടി​ച്ചു​നീ​ക്കാ​നു​ള്ള നീ​ക്കം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം. തേ​പ്പു​പാ​റ തോ​ട്ട​മു​ക്കി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധം ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ. ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ടു​വ​ക്കാ​ട് വാ​ർ​ഡ് കു​ന്ന് സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ വി​ജ​യ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജു രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജു ജോ​ൺ, ര​ജീ​ഷ്, വി.​പി. റെ​ജി, ജോ​ണി​ക്കു​ട്ടി, ശ​മു​വേ​ൽ വീ​ര​പ്പ​ള്ളി, ബാ​ബു കോ​ട​ത്ത​യ്യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ഏ​നാ​ത്ത് പാ​ല​ത്തി​ൽ സു​ര​ക്ഷാ​വേ​ലി നി​ർ​മാ​ണം തു​ട​ങ്ങി

അ​ടൂ​ർ: ഏ​നാ​ത്ത് പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളി​ൽ സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ക്കു​ന്ന പ​ണി​ക​ൾ തു​ട​ങ്ങി.പാ​ല​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കൈ​വ​രി​ക്ക് ഉ​യ​രം കൂ​ട്ടി​യാ​ണ് സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ക്കു​ന്ന​ത് പാ​ല​ത്തി​ലെ കൈ​വ​രി​ക​ളു​ടെ ഉ​യ​രം കൂ​ട്ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ നാ​ളു​ക​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രി​ക​യാ​ണ്.

ഏ​നാ​ത്ത് പാ​ല​ത്തി​ൽ​നി​ന്ന് ആ​ളു​ക​ൾ ആ​റ്റി​ലേ​ക്ക് ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ൾ ഒ​രു ഘ​ട്ട​ത്തി​ൽ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പാ​ല​ത്തി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​ത്.

കൊ​ല്ലം ജി​ല്ലാ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണ് ഏ​നാ​ത്ത് പാ​ലം. സു​ര​ക്ഷാ​വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 15 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.

പാ​ല​ത്തി​ലെ കൈ​വ​രി​ക​ളു​ടെ ഉ​യ​രം കൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ പൊ​തു​പ്ര​വ​ർ​ത്ത​ക​രും രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളും അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

District News

റാ​ന്നി​യി​ലെ ജ​ലോ​ത്സ​വ​ങ്ങ​ള്‍​ക്ക് 23നു ​തു​ട​ക്കം

റാ​ന്നി: താ​ലൂ​ക്കി​ലെ വി​വി​ധ ജ​ല​മേ​ള​ക​ളു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്നു. 23 മു​ത​ല്‍ 28 വ​രെ​യാ​ണ് റാ​ന്നി​യി​ലെ വി​വി​ധ ജ​ല​മേ​ള​ക​ൾ. മേ​ള​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നും സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും വ​കു​പ്പു​ക​ള്‍ കൃ​ത്യ​മാ​യ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.

തി​ര​ക്ക് നി​യ​ന്ത്ര​ണ​ത്തി​നും വാ​ഹ​ന​ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ത്തി​നും പോ​ലീ​സി​നെ നി​യോ​ഗി​ക്കും. അ​ഗ്‌​നി​ര​ക്ഷാ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റെ​സ്‌​ക്യൂ ബോ​ട്ടു​ക​ളും നീ​ന്ത​ല്‍ വി​ദ​ഗ്ധ​രും ഉ​ണ്ടാ​കും. ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ മെ​ഡി​ക്ക​ല്‍ ടീം ​സ​ജ്ജ​മാ​ക്കും. പ​മ്പ​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് സു​ര​ക്ഷി​ത​മാ​യി നി​ല​നി​ര്‍​ത്തും. റാ​ന്നി പാ​ല​ത്തി​ന്‍റെ കീ​ഴി​ല്‍ അ​ടി​ഞ്ഞി​രി​ക്കു​ന്ന ക​മ്പ്, മു​ള തു​ട​ങ്ങി​യ പാ​ഴ്‌വസു​തു​ക്ക​ള്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് നീ​ക്കം ചെ​യ്യും. ജ​ല​മേ​ള കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ല്‍​പ​ന​യും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​ന് പൊ​ലീ​സു​മാ​യി ചേ​ര്‍​ന്ന് എ​ക്‌​സൈ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തും.

ച​ട​ങ്ങു​ക​ളി​ല്‍ ഹ​രി​ത​ചട്ടം പാ​ലി​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു. കാ​ട്ടൂ​ര്‍ മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര ക​ട​വി​ല്‍ നി​ന്ന് പാ​ര്‍​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന തി​രു​വോ​ണ​ത്തോ​ണി​യു​ടെ സു​ഗ​മ​മാ​യ യാ​ത്ര സം​ബ​ന്ധി​ച്ച ക്ര​മീ​ക​ര​ണ​വും വി​ല​യി​രു​ത്തി. ചെ​റു​കോ​ല്‍ ഉ​ത്രാ​ടം തി​രു​നാ​ള്‍ ജ​ലോ​ത്സ​വം 23, പേ​രൂ​ര്‍​ച്ചാ​ല്‍ ജ​ല​മേ​ള 26, റാ​ന്നി അ​വി​ട്ടം ജ​ലോ​ത്സ​വം 27, അ​യി​രൂ​ര്‍ മാ​ന​വ​മൈ​ത്രി ച​ത​യ ജ​ല​മേ​ള 28 എ​ന്നീ തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍, എ​ഡി​എം ആ​ർ. രാ​ജ​ല​ക്ഷ്മി, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ ബീ​ന എ​സ്. ഹ​നീ​ഫ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

വ​യോ​ജ​ന പ​ക​ല്‍ പ​രി​പാ​ല​ന കേ​ന്ദ്രം അ​ട​ഞ്ഞു​ത​ന്നെ

അ​ടൂ​ർ: ഉ​ദ്ഘാ​ട​നം ചെ​യ്തി​ട്ട് 17 വ​ര്‍​ഷ​മാ​യി​ട്ടും കു​ന്നി​ട​യി​ലെ വ​യോ​ജ​ന പ​ക​ല്‍ പ​രി​പാ​ല​ന കേ​ന്ദ്രം പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കാ​നാ​യി​ട്ടി​ല്ല. ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച കെ​ട്ടി​ടം വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ കു​ന്നി​ട ജം​ഗ്ഷ​നി​ല്‍ നി​ന്ന് അ​ര കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം ആ​രം​ഭി​ച്ച വ​യോ​ജ​ന​പ​ക​ല്‍ പ​രി​പാ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​വി​ടെ​യും തു​ട​ങ്ങി​യ​ത്. വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ഒ​രു പ​ക​ലി​ടം എ​ന്ന രീ​തി​യി​ലാ​ണ് കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്. ഒ​റ്റ​പ്പെ​ട്ട് ജീ​വി​ക്കു​ന്ന വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ മാ​ന​സി​ക ഉ​ല്ലാ​സ​ത്തോ​ടെ ചെ​ല​വ​ഴി​ക്കാ​ന്‍ ഒ​രു സ്ഥ​ലം എ​ന്ന​താ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. 2009 ജ​നു​വ​രി 22-ന് ​അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന എം.​എ. ബേ​ബി​യാ​ണ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ​യും പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല.

ര​ണ്ട് നി​ല​ക​ളും മു​ക​ളി​ല്‍ ഷീ​റ്റി​ട്ട​തു​മാ​യാ​ണ് കെ​ട്ടി​ട​മു​ള്ള​ത്. വെ​ള്ള​മി​ല്ലാ​ത്ത​താ​ണ് കേ​ന്ദ്രം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. കു​റ​ച്ച് ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ത്താ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്. കി​ണ​ര്‍ കു​ഴി​ച്ചെ​ങ്കി​ലും അ​ടി​യി​ല്‍ പാ​റ​യാ​യ​തി​നാ​ല്‍ വെ​ള്ളം ല​ഭി​ച്ചി​ല്ല. മാ​ത്ര​മ​ല്ല ഇ​നി കെ​ട്ടി​ടം തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​വും ആ​വ​ശ്യ​മാ​ണ്. ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​വീ​ക​ര​ണ​ത്തി​ന് തു​ക വ​ക​യി​രു​ത്തി​യി​രു​ന്നെ​ങ്കി​ലും അ​ത് പ​ര്യാ​പ്ത​മ​ല്ലാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ന്‍റെ വ​യ​റിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​യ​വ​യു​ടെ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഏ​ക​ദേ​ശം 14 ല​ക്ഷം രൂ​പ​യെ​ങ്കി​ലും ചെ​ല​വ് വ​രു​മെ​ന്നാ​ണ് വി​വ​രം. മു​ന്‍​പ് പ്ര​ദേ​ശ​ത്തു ന​ട​ന്ന ചി​ല വി​വാ​ഹ ച​ട​ങ്ങു​ക​ള്‍​ക്ക് ഇ​വി​ടു​ത്തെ ഹാ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നു. ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ കെ​ട്ടി​ടം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.

District News

ശ​ബ​രി വി​മാ​ന​ത്താ​വ​ളം കൊ​ടു​മ​ണ്ണി​ൽ വേ​ണം; മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി

അ​ടൂ​ര്‍: ശ​ബ​രി വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി കൊ​ടു​മ​ണ്‍ പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല​യി​ലെ സ​ര്‍​ക്കാ​ര്‍ റ​വ​ന്യു​ഭൂ​മി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി വി​മാ​ന​ത്താ​വ​ള ആ​ക്‌ഷന്‍ ക​മ്മി​റ്റി സി.​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് നി​വേ​ദ​നം ന​ല്‍​കി.

പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മു​ണ്ടാ​കാ​ത്ത​തും ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ യാ​ത്രാ​സൗ​ക​ര്യ​മു​ള്ള​തും വ​ന്യ​ജീ​വി​ക​ള്‍​ക്ക് ഭീ​ഷ​ണി​യി​ല്ലാ​ത്ത​തു​മാ​യ പ്ര​ദേ​ശ​മാ​ണ് കൊ​ടു​മ​ണ്ണി​ലേ​തെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ശ​ബ​രി​മ​ല​യി​ല്‍​നി​ന്ന് അ​ധി​കം ദൂ​രെ​യ​ല്ലാ​ത്ത സ്ഥ​ല​മാ​ണി​തെ​ന്നും ക​മ്മി​റ്റി പ​റ​ഞ്ഞു.

2015 മു​ത​ല്‍ വി​വി​ധ സ​ര്‍​ക്കാ​രു​ക​ള്‍ ശ​ബ​രി വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ​രി​ഗ​ണി​ച്ചു​വ​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​തേ​വ​രെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല. എ​രു​മേ​ലി ചെ​റു​വ​ള്ളി പ​ദ്ധ​തി നി​യ​മ​ക്കു​രു​ക്കി​ലാ​യ​തി​നാ​ല്‍ അ​വി​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ആ​റ​ന്മു​ള​യി​ലും മ​ഴ​ക്കാ​ല​ത്തെ വെ​ള്ള​ക്കെ​ട്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​തി​നാ​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​പ്പെ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം കൊ​ടു​മ​ണ്ണി​ലെ സ​ര്‍​ക്കാ​ര്‍ ഭൂ​മി​യാ​ണെ​ന്ന് ആ​ക്‌ഷന്‍ ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല സ​ര്‍​ക്കാ​ര്‍ റ​വ​ന്യു ഭൂ​മി​യാ​യ​തി​നാ​ല്‍ സ​ര്‍​ക്കാ​രി​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കി​ല്ലെ​ന്നും ഭൂ​മി സം​ബ​ന്ധ​മാ​യ നി​യ​മ​ക്കു​രു​ക്കു​ക​ള്‍ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​വും പ​ദ്ധ​തി​ക്ക് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​റി​യി​ച്ചു.

പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല വ​ന​ഭൂ​മി​യാ​ണെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്മി​റ്റി പ​റ​ഞ്ഞു. ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​വേ​ദ​ന​മാ​ണ് സി. ​വി. ശാ​ന്ത​കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മു​ഖ്യ​മ​ന്ത്രി​ക്ക് സ​മ​ര്‍​പ്പി​ച്ച​ത്.

ആ​ക്‌ഷന്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ര്‍​ഗീ​സ് പേ​ര​യി​ല്‍, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ജി​കു​മാ​ര്‍ ര​ണ്ടാം​കു​റ്റി, ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ കു​ള​ത്തും​ക​രോ​ട്ട്, ടി ​തു​ള​സീ​ധ​ര​ൻ, വി​നോ​ദ് വാ​സു​ക്കു​റു​പ്പ് എ​ന്നി​വ​ര്‍ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

District News

രമാ​കാ​ന്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​യ​ര്‍ സ​ര്‍​വീ​സ് മെ​ഡ​ല്‍

പ​ത്ത​നം​തി​ട്ട: ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് അം​ഗ​വും ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​റു​മാ​യ കെ. ​കെ. ര​മാ​കാ​ന്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ര്‍​വീ​സ് മെ​ഡ​ല്‍ ല​ഭി​ച്ചു. 2013ല്‍ ​സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച ര​മാ​കാ​ന്ത് 2022 ല്‍ ​അ​ഗ്‌​നി വ​കു​പ്പ് സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പീ​ക​രി​ച്ച​തു മു​ത​ല്‍ അ​തി​ല്‍ അം​ഗ​മാ​ണ്.

സ്‌​കൂ​ബ ഡൈ​വിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബേ​സി​ക്, അ​ഡ്വാ​ന്‍​സ് കോ​ഴ്‌​സു​ക​ൾ, മൗ​ണ്ട​നീ​യ​റിം​ഗ് ആ​ന്‍​ഡ് റോ​പ്പ് റെ​സ്‌​ക്യൂ, കൊ​ളാ​പ്സ്ഡ് സ്ട്ര​ക്ച്ച​റ​ല്‍ സെ​ര്‍​ച്ച് ആ​ന്‍​ഡ് റെ​സ്‌​ക്യൂ, സ്വി​ഫ്റ്റ് വാ​ട്ട​ര്‍ റെ​സ്‌​ക്യൂ, ബ്രീ​ത്തിം​ഗ് അ​പ്പാ​ര​റ്റ​സ് (ശ്വ​സ​ന ഉ​പ​ക​ര​ണം) ഉ​പ​യോ​ഗി​ച്ചു​ള്ള വി​വി​ധ​ത​രം ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

സി​വി​ല്‍ ഡി​ഫ​ന്‍​സ് മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍ കൂ​ടി​യാ​യ രാ​മാ​കാ​ന്തി​ന് ഇ​രു​പ​ത്ത​ഞ്ചോ​ളം സ​ദ്‌​സേ​വ​ന പ​ത്ര​ങ്ങ​ള്‍ വി​വി​ധ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു ക​വി​താ സ​മാ​ഹാ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡി​സി ബു​ക്‌​സ് പു​റ​ത്തി​റ​ക്കി​യ ന​ഗ​ര​ത്തി​ലെ മ​ഴ എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ന് 2012-ലെ ​യു​വ​ക​വി​ക്കു​ള്ള ആ​ശാ​ന്‍ പ്രൈ​സ് ല​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​ള്ളി​കു​ന്നം, ക​ടു​വി​നാ​ല്‍ കൃ​ഷ്ണ​നി​വാ​സി​ല്‍ റി​ട്ട. അ​ധ്യാ​പ​ക​രാ​യ എ​സ്. കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ​യും ഇ. ​രാ​ധ​മ്മ​യു​ടെ​യും മ​ക​നാ​ണ്. അ​ശ്വ​തി വി​ജ​യ​ന്‍ ഭാ​ര്യ​യും ആ​ർ.​എ. ശ്രീ​ശി​വ് മ​ക​നു​മാ​ണ്.

Latest News

Corehub Up